നാലു വര്‍ഷം മുന്‍പ് കാമുകനെ സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ കൊന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊണ്ടോട്ടി: കാമുകനെ സ്വന്തമാക്കാന്‍ അയാളുമായി ചേര്‍ന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൗജത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി വലിയപറമ്പിലെ ക്വാർട്ടേഴ്‌സിലാണ് സൗജത്തിന്റെ മൃതദേഹം കഴുത്തിൽ ഷാൾ മുറുക്കിയ നിലയിൽ കണ്ടെത്തിയത്.

കാമുകൻ ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗജത്തിന്റെ ഭര്‍ത്താവ് താനൂർ സ്വദേശി സവാദിനെ നാലു വർഷം മുൻപാണ് സൗജത്തും കാമുകനും ചേര്‍ന്ന് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.

Leave a Comment

More News