ഭര്‍തൃപിതാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ കാമുകന് ക്വട്ടേഷന്‍ നല്‍കിയ യുവതിയും കാമുകനും അറസ്റ്റില്‍

ആലപ്പുഴ: മകന്റെ കുഞ്ഞിനെ ശരിയായി നോക്കാത്തതിന് വഴക്കു പറഞ്ഞ ഭര്‍തൃപിതാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ മകന്റെ ഭാര്യ കാമുകന് ക്വട്ടേഷന്‍ നല്‍കിയ യുവതിയേയും കാമുകനേയും നൂറനാട് പോലീസ് അറസ്റ്റു ചെയ്തു. നൂറനാട് പുളിമേൽ തുണ്ടത്തിൽ വീട്ടിൽ രാജു (56) ആണ് ആക്രമിക്കപ്പെട്ടത്.

മകന്റെ ഭാര്യ ശ്രീലക്ഷ്മി (24), കാമുകനായ നൂറനാട് പുതുപ്പള്ളികുന്നം പാറപ്പുറം വടക്കേതില്‍ വീട്ടില്‍ ബിപിൻ (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നവംബർ 29ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജുവിന്റെ മകൻ വിദേശത്താണ്‌. മകന്റെ കുഞ്ഞിനെ മരുമകൾ ശരിയായി നോക്കുന്നില്ലെന്ന്‌ രാജു പരാതി പറയുകയും ശ്രീലക്ഷ്മിയെ വഴക്കു പറയുകയും ചെയ്തു. ഈ വൈരാഗ്യമാണ് രാജുവിനെ ആക്രമിക്കാൻ കാമുകനായ ബിപിനെ ശ്രീലക്ഷ്‌മി ചുമതലപ്പെടുത്തിയത്.

പ്രസ്തുത ദിവസം രാത്രി പതിനൊന്നു മണിയോടെ പടനിലം ജംഗ്ഷനില്‍ നിന്ന് വീട്ടിലേക്ക് സ്കൂട്ടറില്‍ വരുന്ന വഴി രാജുവിനെ വീടിന് സമീപമുള്ള റോഡിൽ പതുങ്ങിയിരുന്ന് ബിപിന്‍ കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ആളെ തിരിച്ചറിയാതിരിക്കാന്‍ ബിപിന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു.

അടി കൊണ്ട് നിലത്തു വീണ രാജുവിനെ ബിപിന്‍ വീണ്ടും മര്‍ദ്ദിച്ച് അവശനാക്കി. മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജുവിനെ ശത്രക്രിയക്ക് വിധേയനാക്കി. തലയ്‌ക്ക് 15 തുന്നലുകളുണ്ട്.

 

Leave a Comment

More News