സംസ്ഥാന പവർ ലിഫ്റ്റിംഗ് ബെഞ്ച് പ്രെസ് ചാമ്പ്യൻഷിപ്പ്; അമൃത വിശ്വ വിദ്യാപീഠത്തിലെ 5 വിദ്യാർത്ഥികൾക്ക് മെഡൽ നേട്ടം

സംസ്ഥാന പവർലിഫ്റ്റിങ് ബെഞ്ച് പ്രെസ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ അമൃത വിശ്വ വിദ്യാപീഠത്തിലെ വിദ്യാർത്ഥികൾ പരിശീലകർക്കൊപ്പം

കരുനാഗപ്പള്ളി: ആലപ്പുഴയിൽ നടന്ന സംസ്ഥാന പവർലിഫ്റ്റിങ് ബെഞ്ച് പ്രെസ് ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയ്ക്കു വേണ്ടി മത്സരിച്ച അമൃത വിശ്വ വിദ്യാപീഠത്തിലെ 5 വിദ്യാർത്ഥികൾ മെഡൽ നേടി. ഒരു സ്വർണവും രണ്ടു വീതം വെള്ളി,വെങ്കല മെഡലുകളുമാണ് ഇവർ നേടിയത്. ജൂനിയർ 83 കിലോ വിഭാഗത്തിൽ ഒന്നാം വർഷ എംബിഎ വിദ്യാർത്ഥി ദർശൻ മുരളീധരൻ സ്വർണം നേടി. 150 കിലോ ഉയർത്തിയായിരുന്നു ദർശന്റെ സ്വർണനേട്ടം. ബിസിഎ വിദ്യാർത്ഥികളായ ബി.എൻ.എം രാജഗുരു, പാർത്ഥ് സക്‌സേന എന്നിവർ യഥാക്രമം ജൂനിയർ 74 കിലോ വിഭാഗത്തിലും സബ്ജൂനിയർ 105 കിലോ വിഭാഗത്തിലുമായി വെള്ളിമെഡലുകൾ നേടി. ജൂനിയർ 105 കിലോ വിഭാഗത്തിൽ മെക്കാനിക്കൽ എഞ്ചിനീയറിങിലെ മുഹമ്മദ് ഹാസൻ അലി, ജൂനിയർ 93 കിലോ വിഭാഗത്തിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങിലെ ആർ.എസ്.വി മുകേഷ് എന്നിവരാണ് വെങ്കലമെഡലുകൾ നേടിയത്. അമൃത വിശ്വ വിദ്യാപീഠത്തിലെ കായിക അധ്യാപകരായ ബിജീഷ് ചിറയിൽ, വിവേക് വാവച്ചൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.

Leave a Comment

More News