ശബരിമല കാനന പാത യാത്രാനിയന്ത്രണം നീക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

കാനന പാതയിലെ രാത്രികാല നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അയ്യപ്പ ധർമ്മ സംഘം ഹർജി നൽകി.

24 മണിക്കൂറും തീർഥാടകരെ കടത്തിവിടണമെന്നാണ് അയ്യപ്പ ധർമ സംഘത്തിന്റെ ആവശ്യം.

എന്നാൽ കാനനപാതയിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടുതലാണെന്നും തീർഥാടകരുടെ സുരക്ഷയെ മുൻനിർത്തിയാണ് നിയന്ത്രണമെന്നുമാണ് സർക്കാർ വാദം.

ഇവിടെ രണ്ട് വര്‍ഷമായി പാത അടഞ്ഞു കിടക്കുകയാണ്. എന്തെങ്കിലും അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം ബഞ്ച് നിര്‍ദേശം നല്‍കി. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Leave a Comment

More News