പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് ഉൾപ്പെടെയുള്ള പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: മലയിൻകീഴിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പടെ ആറ് പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അരുൺ, വിഷ്ണു, ഡിവിഎഫ്ഐ നേതാവ് വിനീഷ്, അഭിജിത്ത്, അച്ചു, അരുൺ എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ആകെ രജിസ്റ്റർ ചെയ്ത ഏഴ് കേസുകളിൽ ആറ് കേസുകളിലെ പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന കോടതി ജഡ്‌ജി എം പി ഷിബുവിന്റേതാണ് ഉത്തരവ്. സംഭവ സ്ഥലത്തുനിന്നും ശേഖരിച്ച തെളിവുകൾ രാസപരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ മുന്നോടിയായുള്ള പ്രതികളിൽ നിന്നും തെളിവുകൾ ശേഖരിക്കണമെന്ന പ്രൊസിക്യൂഷൻ ആവശ്യം കസ്റ്റഡിയിൽ നൽകിയിട്ടുണ്ട്. വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ പലദിവസങ്ങളിലായി ആറുപ്രതികളും പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ കാട്ടായിക്കോണം അജിത് പ്രസാദ് ഹാജരായി

Leave a Comment

More News