ഡിസംബർ 24ന് ഡൽഹിയിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ കമൽഹാസൻ പങ്കെടുക്കും

ചെന്നൈ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പ്രമുഖ നടനും തമിഴ് മക്കൾ നീതി മയ്യം അദ്ധ്യക്ഷനുമായ കമൽഹാസൻ പങ്കെടുക്കും. യാത്രയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി തന്നെ ക്ഷണിച്ചതായി ഞായറാഴ്ച പാർട്ടി നേതൃയോഗത്തിൽ കമൽഹാസൻ അറിയിച്ചു.

കമൽഹാസനൊപ്പം പാർട്ടി പ്രവർത്തകരും പങ്കെടുക്കുമെന്ന് എംഎൻഎം വക്താവ് മുരളി അപ്പാസും അറിയിച്ചു. എംഎൻഎം അഡ്മിനിസ്‌ട്രേറ്റീവ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും ജില്ലാ സെക്രട്ടറിമാരുടെയും യോഗം ഞായറാഴ്ച ചെന്നൈയിൽ കമൽഹാസന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

Leave a Comment

More News