പ്രധാനമന്ത്രി മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി മൈസൂരിൽ വാഹനാപകടത്തിൽപ്പെട്ടു

മൈസൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി ഇന്ന് (ഡിസംബർ 27 ചൊവ്വാഴ്ച) കർണാടകയിലെ മൈസൂരുവിൽ വച്ച് അപകടത്തിൽപ്പെട്ടു.

റിപ്പോർട്ടുകൾ പ്രകാരം, മൈസൂരിന്റെ പ്രാന്തപ്രദേശത്ത് കാഡ്കൊല്ല എന്ന സ്ഥലത്തിന് സമീപമാണ് അപകടമുണ്ടായത്. പ്രഹ്ലാദ് മോദി  അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു.

മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടം. പ്രഹ്ലാദ് മോദി മൈസൂരിൽ നിന്ന് ചാമരാജനഗറിലേക്കും ബന്ദിപ്പൂരിലേക്കും യാത്ര ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

പ്രഹ്ലാദ് മോദി ഉൾപ്പെടെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരെയെല്ലാം ജെഎസ്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവർക്കും പ്രഥമശുശ്രൂഷയും മറ്റ് വൈദ്യപരിശോധനകളും നൽകി പ്രഹ്ലാദ് മോദിയുടെ ചെറുമകന്റെ തലയ്ക്ക് ചെറിയ പരിക്കുണ്ട്.

കാറിലുണ്ടായിരുന്ന 5 പേർ പ്രഹ്ലാദ് മോദി, മകൻ മെഹുൽ മോദി, മരുമകൾ, പേരക്കുട്ടി മേനത്ത് മെഹുൽ മോദി, ഇവരുടെ ഡ്രൈവർ സത്യനാരായണൻ എന്നിവരായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Leave a Comment

More News