കന്യാക്കോണിൽ പുന്നൂസ് സക്കറിയ (88) ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക്: ആലപ്പുഴ വെളിയനാട് കന്യാക്കോണിൽ പുന്നൂസ് സക്കറിയ (കറിയാച്ചൻ-88) ന്യൂയോർക്കിൽ വച്ച് ജനുവരി 26 പകൽ 12.30 മണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു.

കേരള വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിൽ നിന്ന് റിട്ടയർ ചെയ്ത അദ്ദേഹം മകൻ മോൺസി സക്കറിയയും കുടുംബത്തോടുമൊപ്പം ന്യൂയോർക്കിൽ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.

ന്യൂയോർക്കിലെ ഹിക്സ്‌വില്ലിലുള്ള കോർണർ സ്റ്റോൺ ചർച്ചിൽ ജനുവരി 30 തിങ്കളാഴ്ച 6 മണി മുതൽ 9 മണി വരെ പൊതുദർശനവും മരണാനന്തര ചടങ്ങുകളും നടക്കുന്നതാണ്.

Leave a Comment

More News