തൃശ്ശൂര്‍ ജില്ലയിലെ അഴീക്കോട് സീതി സാഹിബ് വിദ്യാര്‍ത്ഥിനികളെ ആദരിച്ചു

ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ആദരവ് ഏറ്റ് വാങ്ങിയ കുട്ടികളുടെ ഒപ്പം എസ് ഐ രമ്യ കാര്‍ത്തികേയന്‍ സംസ്ഥാന പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട്

തൃശൂര്‍ : സാറ്റലൈറ്റ് വിക്ഷേപണരംഗത്തു ഇന്ത്യയുടെ ആസാദി സാറ്റ് 02, ഐഎസ്ആര്‍ഒ അഭിമാനകരമായ നേട്ടം കൈവരിക്കാന്‍ പങ്കാളികളായ തൃശ്ശൂര്‍ ജില്ലയിലെ അഴീക്കോട് സീതി സാഹിബ് മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 10 വിദ്യാര്‍ത്ഥിനികളെ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം തൃശൂര്‍ ജില്ലാ കമ്മിറ്റി ആദരിച്ചു.

തൃശൂര്‍ കെടിഡിസി ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് ജിന്‍സി ബിജുവിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് സികെ നാസര്‍ കാഞ്ഞങ്ങാട് ഉല്‍ഘാടനം ചെയ്തു. ആദരിക്കല്‍ ചടങ്ങ് എസ് ഐ രമ്യ കാര്‍ത്തികേയന്‍ നിര്‍വഹിച്ചു. നശിത ഹഫ്നാന്‍ എഎം, ഷബീറ യു എച്ച്, ഫാത്തിമ നിഹലാ വി കെ, റൈസ എംഎസ് ,ആമിന,സഫ് വാന,ഹാദിയ,നൈമ,ഹന്ന, അനഘ, എന്നിവര്‍ക്ക് ആണ് ആദരവ് നല്‍കിയത്. നാസര്‍ കപൂര്‍ ഷറീന അക്ബര്‍ ഷൈനി കൊച്ചുദേവസി ഹബീബ് വരവൂര്‍ സാബിക് സുനിത ശ്രീജിതവിനയന്‍ ഷാഹിദ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു രതീഷ് ചുള്ളിക്കാട് സ്വാഗതവും റഫീഖ് കടാത്ത്മുറി നന്ദിയും പറഞ്ഞു.

ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ആദരവ് ചടങ്ങില്‍ എസ് ഐ രമ്യ കാര്‍ത്തികേയന്‍ സംസാരിക്കുന്നു
ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ആദരവ് ചടങ്ങ് സംസ്ഥാന പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുന്നു

Leave a Comment

More News