പാചക വാതക വില വർധന ജനങ്ങളോടുള്ള വെല്ലുവിളി: വെൽഫെയർ പാർട്ടി

വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര- സംസ്ഥാന ബജറ്റുകൾക്കെതിരെ മലപ്പുറത്ത് നടന്ന പ്രതിഷേധ സംഗമം ജില്ലാ പ്രസിഡൻ്റ് നാസർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

മലപ്പുറം: എല്ലാ മേഖലയിലും വിലക്കയറ്റത്തിൻ്റെ ദുരിതം അനുഭവിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഇപ്പോഴത്തെ പാചക വാതക വില വർധന എന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് നാസർ കീഴുപറമ്പ്.

സാമൂഹിക നീതി അട്ടിമറിക്കുന്ന, ജീവിത ദുരിതം അടിച്ചേൽപ്പിക്കുന്ന, കേന്ദ്ര- സംസ്ഥാന ബജറ്റുകൾക്കെതിരെ വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ ട്രഷറർ മുനീബ് കാരകുന്ന്, ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് എ. സദ്റുദ്ദീൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മഹ്‌ബൂബുറഹ്മാൻ സ്വാഗതവും മുനിസിപ്പൽ പ്രസിഡൻ്റ് എൻ.കെ. ഇർഫാൻ നന്ദിയും പറഞ്ഞു.

Leave a Comment

More News