കേരള വ്യാപാരി വ്യവസായി സമിതി തകഴി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നല്‍കി

എടത്വ: കേരള വ്യാപാരി വ്യവസായി സമിതി തകഴി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ജില്ലാ ഭാരവാഹികളായ എം.എം ഷെരീഫ്(പ്രസിഡൻ്റ്),എസ്. ശരത്(സെക്രട്ടറി), പി.സി.മോനിച്ചൻ (ട്രഷറാർ),കായികതാരം ടിൻ്റു ദിലിപിനും എടത്വ ഇ എം.എസ് ഹാളിൽ സ്വീകരണം നല്‍കി. ഏരിയ പ്രസിഡൻ്റ് കെ.ആർ.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിജി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഫിലിപ്പ് ചെറിയാൻ, മീഡിയ കൺവീനർ ഡോ.ജോൺസൺ വി. ഇടിക്കുള, കെ.എം മാത്യൂ തകഴിയിൽ, സി.രാജു, ജിജി സേവ്യർ, സി.കെ വിജയൻ എന്നിവർ പ്രസംഗിച്ചു.

ദേശീയ അത്-ലറ്റിക്ക് മീറ്റ് ജാവലിന്‍ ത്രോയില്‍ വെള്ളിമെഡല്‍ നേടിയ എടത്വ സ്വദേശിനിയാണ് ടിന്റു ദിലീപ് .

Leave a Comment

More News