ഇന്നത്തെ രാശിഫലം (2023 ഏപ്രില്‍ 11 ചൊവ്വ)

ചിങ്ങം: നക്ഷത്രങ്ങള്‍ ഇന്ന്‌ നിങ്ങളിലൊളിഞ്ഞിരിക്കുന്ന കലാകാരനെ പുറത്തുകൊണ്ടുവന്നേക്കാം. നിങ്ങളുടെ സൃഷ്ടി വളരെ
വൃത്യസ്ഥമായിരിക്കും. നിങ്ങളുടെ മികച്ച ആശയവിനിമയവും, പ്രസംഗ നൈപുണ്യവുമൊക്കെ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ ചെലവഴിക്കുന്ന ഒരു ഉച്ചനേരം. ജോലിയിലാണെങ്കില്‍, നിങ്ങളുടെ ഉത്സാഹവും ഈര്‍ജസ്വലതയും കൊണ്ട്‌ മറ്റുള്ളവരുടെ വിമര്‍ശനങ്ങളെയൊക്കെ നിഷ്പ്രഭമാക്കും. നിങ്ങളുടെ പ്രവൃത്തിയാണ്‌ വിമര്‍ശകര്‍ക്കുള്ള യഥാര്‍ഥ മറുപടി. അതുകൊണ്ട്‌ അത്‌
നന്നായി തന്നെ ചെയ്യുക.

കന്നി: ഒരു സാവധാനത്തിലുള്ള പ്രഭാതത്തില്‍ നിന്നും ക്രമേണ മാറി ഇന്ന്‌ വളരെ ആവേശഭരിതമായ ഒരു ദിവസമായിത്തീരും. എല്ലാ പിരിമുറുക്കവും നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്തുള്ള ഒരു വൈകുന്നേരത്തോടെ അലിഞ്ഞില്ലാതെയാകും.

തുലാം: അപ്രധാനമായ പ്രശ്നങ്ങള്‍ ഇന്ന്‌ നിങ്ങളെ അലടും. ഏതായാലും, നിങ്ങള്‍ക്ക്‌ ആരോടെങ്കിലും എന്തെങ്കിലും പ്രശ്നം തോന്നുന്നുവെങ്കില്‍ അത്‌ അവരോട്‌ പറയണം. അവിടം മുതല്‍ അത്‌ ഒരു പ്രശ്നമല്ലാതാകും. ബിസിനസ്സ്പരമായി നിങ്ങള്‍ക്ക്‌ പല വഴിക്കുനിന്നും ഇന്ന്‌ കുറച്ച്‌ പണം ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കാം.

വൃശ്ചികം: നിങ്ങളെ ഞെട്ടിക്കുന്ന ഒരു ദിവസമാണ്‌ ഇന്ന്‌. ദിവസത്തിന്റെ ആദ്യ ഭാഗം ദൈനംദിന കാര്യങ്ങളുമായി വളരെ വലിയ ഒരു മത്സരവുമായി പടവെട്ടി കടന്നു പോകും. എന്നാല്‍ ദിവസത്തിന്റെ രണ്ടാം പകുതിയിലാകട്ടെ നിങ്ങള്‍ പോകണമെന്ന്‌ ഉദ്ദേശിക്കുന്ന ഒരു സോഷ്യല്‍ പാര്‍ട്ടിയില്‍ ക്രേന്ദ്രബിന്ദുവായി നിങ്ങള്‍ മാറിയേക്കാം.

ധനു: ജോലിസ്ഥലത്ത്‌ നിങ്ങളുടെ കഴിവും അഭിരുചിയും കാരണം സഹപ്രവര്‍ത്തകര്‍ ലാഭം കൊയ്യും. ദിവസത്തിന്റെ അവസാനം, നിങ്ങളുടെ പങ്കാളിയോടൊപ്പം ചെലവഴിക്കാന്‍ ലഭിക്കുന്ന ആ ഗുണമുള്ള സമയം നിങ്ങളുടെ ഹൃദയതാളത്തിന്റെ വേഗം വര്‍ധിപ്പിച്ചേക്കാം.

മകരം: ജോലിസ്ഥലത്ത്‌ നിങ്ങളുടെ ധാരാളം സമയം ഇന്ന്‌ നഷ്ടപ്പെട്ടേക്കാം. കൂടാതെ, ഇന്ന്‌ മറ്റൊരു പ്രോജക്ടോ അല്ലെങ്കില്‍ ഒരു ബിസിനസ്സ്‌ സംരംഭമോ ആരംഭിക്കുന്നതിന്‌ ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാനുള്ള സാധ്യതയുമുണ്ട്‌. ഇപ്പോഴുള്ള ബിസിനസ്താകട്ടെ നിങ്ങളുടെ പ്രതീക്ഷയ്ക്കുമപ്പുറത്തേക്ക്‌ പോകും.

കുംഭം: മികവാണ്‌ നിങ്ങളുടെ ഇന്നത്തെ പ്രധാനപ്പെട്ട വാക്ക്‌. അതെന്തുതന്നെയായാലും നിങ്ങളുടെ ശ്രദ്ധ ജോലിയിലായിരിക്കും.
പങ്കാളിയുമായി വാക്കുതര്‍ക്കത്തിന്‌ സാധ്യത.

മീനം: ഇന്ന്‌ ഒരു പ്രയോജനപ്രദമായ ഉല്പ്പാദനക്ഷമമായ ദിവസം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളിന്ന്‌ പഴയ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായി ഒരു കൂടിക്കാഴ്ചയ്ക്ക്‌ പോകും അല്ലെങ്കില്‍ അവരെ അപ്രതീക്ഷിതമായി കണ്ടുമുട്ടും. ഇന്നത്തെ ദിവസം ആഘോഷത്തിന്റേതാണ്‌. ആവുവോളം ആഘോഷിക്കുക.

മേടം: നിങ്ങളിന്ന്‌ തികച്ചും ആത്മീയമായ ചിന്തകളിലായിരിക്കും. നിങ്ങള്‍ക്ക്‌ സംഭവിച്ച തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകും. ഇത്‌ നിങ്ങളുടെ ഭാവിയിലെ വിജയത്തിനുള്ള അടിത്തറയാകും.

ഇടവം: ഒരു സാധാരണ ദിവസമായിരിക്കും ഇന്ന്‌. ഉച്ചതിരിഞ്ഞ സമയം പിരിമുറുക്കവും, സമ്മര്‍ദവും നിറഞ്ഞതായിരിക്കും. എന്നാല്‍ വൈകുന്നേരം നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കും. ഇത്‌ നിങ്ങള്‍ക്ക്‌ സന്തോഷം നല്‍കും.

മിഥുനം: ഇന്നത്തെ ദിവസം നിങ്ങളുടെ ഭക്ഷണ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുന്നതായിരിക്കും. ദിവസത്തിന്റെ അവസാനം ഒരു അഭിമുഖത്തിന്‌ പോകുകയോ അല്ലെങ്കില്‍ പുതിയ ഒരു ജോലി ആരംഭിക്കുകയോ ചെയും. ജോലിയില്‍, നിങ്ങള്‍ക്ക്‌ മുതിര്‍ന്നവരില്‍ നിന്നും പ്രോത്സാഹനവും, പ്രചോദനവും ലഭിക്കും. മറ്റുള്ളവരുമായുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക. കാരണം വൈകാരിക സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ പൊട്ടിത്തെറിക്കുകയും രംഗം വഷളാക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ട്‌.

കര്‍ക്കടകം: ഓഫിസില്‍ ഇന്ന്‌ ഒരു മോശമായ ദിവസമായിരിക്കും. മാനസിക സമ്മര്‍ദം അനുഭവപ്പെടും. ധ്യാനം ശീലിക്കുക. എന്നാല്‍, ജോലിയില്‍ അസ്വസ്ഥത കാണിക്കാന്‍ പാടില്ല. അനന്തരഫലങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ ഭീകരമായിരിക്കും. ട്രെക്കിംഗും അതുപോലുള്ള സാഹസിക വിനോദങ്ങളും നിങ്ങള്‍ ഇന്ന്‌ പരീക്ഷിച്ചേക്കാം.

Leave a Comment

More News