ഫ്രറ്റേണിറ്റി സ്ട്രീറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി

മലപ്പുറം: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഭരണകൂട നടപടിയിലും സംഘ്പരിവാർ സമഗ്രാദിപത്യത്തിനും എതിരെ ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം ടൗണിൽ നടന്ന സ്ട്രീറ്റ് മാർച്ച് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

മാർച്ച് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്റിൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം മുഖ്യപ്രഭാഷണം നടത്തി.

ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സുമയ്യ ജാസ്മിൻ സ്വാഗതം പറഞ്ഞു. വെർഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ്, മലപ്പുറം മുനിസിപ്പാലിറ്റി ചെയർമാൻ മുജീബ്കാ ടേരി, അഡ്വ ഫാത്തിമ തെഹ്ലിയ, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, അഡ്വ അമീൻ ഹസൻ , , കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി ആദിൽ കെ.കെ.ബി, എ.ഐ.വൈ.എഫ് ജില്ല എക്സിക്യുട്ടീവ് അംഗം മുർഷിദുൽ ഹഖ്, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി സഫീർ ഷാ, തുടങ്ങി സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും വ്യത്യസ്ഥ സംഘടനാ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ബാസിത് എ.കെ പരിപാടിക്ക് സമാപനം കുറിച്ച് സംസാരിച്ചു. ജില്ലാ ഭാരവാഹികൾ പ്രകടനത്തിന് നേതൃത്വം നൽകി.

Leave a Comment

More News