ദമ്പതികൾ ദിവസങ്ങളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു

പുതുപ്പള്ളി (കോട്ടയം): ദമ്പതികൾ മരണത്തിലും വേർപിരിയാതെ ദിവസങ്ങളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു. കുടുംബനാഥൻ മരിച്ച് നാലാം ദിവസം അദ്ധ്യാപികയായ ഭാര്യയും മരിച്ചു. പുതുപള്ളി ചെങ്ങളം മങ്ങാട്ട് അനീഷ് ജയിംസിൻ്റെ ഭാര്യയും സെൻ്റ് ജോർജ് ജി.വി.എച്ച്.എസിലെ അദ്ധ്യാപികയുമായ പ്രിയ വർഗ്ഗീസ് (52) ആണ് മരണമടഞ്ഞത്. സംസ്ക്കാരം മെയ് 24ന് ബുധനാഴ്ച 3 മണിക്ക് ചെങ്ങളം സെൻ്റ് തോമസ് യാക്കോബായ പള്ളിയിൽ നടക്കും. പുതുപള്ളി കൈതത്തറയിൽ കുടുംബാംഗമാണ്.

അനീഷ് ജയിംസിൻ്റെ (52) സംസ്ക്കാരം മെയ് 20ന് നടത്തി. മക്കൾ: എബിൻ ജേക്കബ് (ദുബായ്), ഐറിൻ ജേക്കബ് (സെൻ്റ് ഗിറ്റ്സ് കോളജ്).

തലവടി ടൗൺ ബോട്ട് ക്ലബ് എക്സിക്യൂട്ടീവ് അംഗം അമ്പ്രയിൽ ഷിക്കു കുര്യൻ്റെ മാതൃസഹോദരിയാണ് പരേത പ്രിയ വർഗ്ഗീസ്.

Leave a Comment

More News