ബീച്ചിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കേ കടലില്‍ വീണ പന്തെടുക്കാന്‍ ശ്രമിച്ച രണ്ടു കുട്ടികളെ കാണാതായി

കോഴിക്കോട്: ബീച്ചിൽ അഞ്ചംഗ സംഘം ഫുട്ബോൾ കളിക്കുന്നതിനിടെ കടലില്‍ വീണ പന്തെടുക്കാന്‍ ശ്രമിച്ച രണ്ട് കുട്ടികളെ കാണാതായി. ഒളവണ്ണ സ്വദേശികളെയാണ് കാണാതായത്. പോലീസും ഫയർഫോഴ്‌സും മത്സ്യത്തൊഴിലാളികളും പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. രാവിലെ എട്ടരയോടെയാണ് അപകടം.

മൂന്ന് പേരാണ് തിരയിൽ അകപ്പെട്ടത്. ഒരാളെ രക്ഷപെടുത്തി. പന്ത് തിരയിൽ വീണത് എടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. അതേസമയം കാലവർഷം അടുത്തതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടൽ  പ്രക്ഷുബ്ധമായി തുടരുകയാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും, ബീച്ചിൽ എത്തുന്നവർ കടലിലേക്ക് ഇറങ്ങരുതെന്നുമുള്ള ജാഗ്രതാ നിർദ്ദേശം കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്.

Leave a Comment

More News