പുതിയ ഡിജിപി? ബുധനാഴ്ച തീരുമാനം ഉണ്ടായേക്കും

തിരുവനന്തപുരം: പുതിയ ഡിജിപി നിയമനത്തിനുള്ള യുപിഎസ്സിയുടെ അന്തിമ പാനല്‍ സര്‍ക്കാരിന്‌ ലഭിച്ച സാഹചര്യത്തില്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായേക്കും. ഇന്ന്‌ പരിഗണിച്ചില്ലെങ്കില്‍ അടുത്തയാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും.

ജയില്‍ മേധാവി കെ പത്മകുമാര്‍, ഫയര്‍ഫോഴ്‌സ്‌ മേധാവി ഷെയ്ഖ്‌ ദര്‍വേഷ്‌ സാഹിബ്‌, സെന്‍ട്രല്‍ ഇന്റലിജന്‍സ്‌ ബ്യൂറോ അസിസ്റ്റന്റ് ഡയറകുര്‍ ഹരിനാഥ്‌ മിശ്ര എന്നിവരാണ്‌ ലിസ്റ്റില്‍ ഉള്ളത്. ഇവരില്‍ ഒരാളെ സര്‍ക്കാരിന്‌ നിയമിക്കാം. സീനിയോറിറ്റിയില്‍ മുന്നിലുള്ള പത്മകുമാറാണ്‌ ഉന്നത സ്ഥാനത്തിന്‌ അര്‍ഹന്‍. സുപ്രധാന ചുമതലകള്‍ ലഭിച്ചപ്പോഴെല്ലാം വിവാദങ്ങളില്ലാതെ മുഖ്യമന്ത്രിയുടെ വിശ്വാസം നേടിയ ഷെയ്ഖ്‌ ദര്‍വേഷ്‌ സാഹിബിനെയും പരിഗണിച്ചേക്കും.

ഐബി അഡീഷണല്‍ ഡയറക്ടര്‍ ഹരിനാഥ്‌ മിശ്ര അടുത്തിടെ കേരളത്തില്‍ ജോലി ചെയ്യാത്തതിനാല്‍ പരിഗണിച്ചേക്കില്ല. നിലവിലെ ഡിജിപി അനില്‍കാന്ത്‌ ജൂണ്‍ 30ന്‌ വിരമിക്കും.

Leave a Comment

More News