വൈ.എം.സി.എ സെൻട്രൽ ഇന്ത്യ റീജിയണൽ സെക്രട്ടറിയായി ഡോ. റെജി വർഗീസിനെ നിയമിച്ചു

നാഗ്പുർ: വൈ.എം.സി.എ സെൻട്രൽ ഇന്ത്യ റീജിയണൽ സെക്രട്ടറിയായി ഡോ. റെജി വർഗീസിനെ നിയമിച്ചു. മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്നതാണ് വൈ.എം.സി.എ സെൻട്രൽ ഇന്ത്യ റീജിയൻ.

ചെങ്ങന്നൂർ, കൊല്ലം, കോട്ടയം, കോഴഞ്ചേരി, ഗുജറാത്ത് ഗാന്ധിധാം വൈ.എം.സി.എകളുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന റെജി വർഗീസ് നിലവിൽ വൈ.എം.സി.എ കേരള റീജിയൻെറ സംസ്ഥാന സെക്രട്ടറിയാണ്. 2023 ജൂലൈ 1 ന് നാഗ്പൂർ ഓഫീസിൽ ചുമതലയേൽക്കും. പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി തെക്കേമല സ്വദേശിയാണ്.

Leave a Comment

More News