“ഓലപ്പാമ്പിനെ കാണിച്ചാൽ തകരുന്ന പ്രസ്ഥാനമല്ല സിപിഎം”; കെ സുധാകരനെതിരെ വീണ്ടും എംവി ഗോവിന്ദൻ

കണ്ണൂര്‍: കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെതിരെ വീണ്ടും ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത്‌. മാനനഷ്ടക്കേസ്‌ നല്‍കുമെന്ന കെ സുധാകരന്റെ മുന്നറിയിപ്പിനോട്‌ അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു.

മോണ്‍സണ്‍ മാവുങ്കലിനെ ഖണ്ഡിക്കാന്‍ കെ സുധാകരന്‍ മടിക്കുന്നത്‌ തന്നെക്കുറിച്ചുള്ള രഹസ്യങ്ങള്‍ പുറത്തുവിടുമോ എന്ന ഭയം മൂലമാണെന്ന്‌ ഗോവിന്ദന്‍ ആരോപിച്ചു. മോണ്‍സണെ കുറിച്ച്‌ ഒന്നും പറയാത്തത്‌ എന്തുകൊണ്ടെന്ന്‌ ചോദിച്ചപ്പോള്‍ ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ താനും എന്തെങ്കിലും പറയുമെന്നായിരുന്നു കെ സുധാകരന്റെ മറുപടിയെന്ന്‌ ഗോവിന്ദന്‍ പറഞ്ഞു.

മോണ്‍സണ്‍ കേസ്‌ രാഷ്ട്രീയ പ്രേരിതമല്ല. ചതിയും വഞ്ചനയുമാണ്‌. അതിനെ രാഷ്ട്രീയമായി നേരിടും. എന്ത് രാഷ്ട്രീയമാണ്‌ നേരിടുകയെന്ന്‌ എം.വി.ഗോവിന്ദന്‍ ചോദിച്ചു. ഇനിയെന്താണ്‌ മോണ്‍സണിന്‌ ഒച്ചവെക്കാന്‍ ബാക്കിയുള്ളത്‌? സംഗതി മുഴുവന്‍ പുറത്തുവരുമെന്നതില്‍ സംശയമില്ല. എന്‍ജിഒ യുണിയന്റെ പരിപാടിയില്‍ സംസാരിക്കവെയാണ്‌ എംവി ഗോവിന്ദന്‍ ഇക്കാര്യങ്ങള്‍
ആരോപിച്ചത്‌.

“എനിക്കും ദേശാഭിമാനിക്കും എതിരെ കേസെടുക്കുമെന്ന്‌ അവര്‍ പറഞ്ഞു. എല്ലാ കേസുകളും നേരിടും. ഓലപ്പാമ്പിനെ കാണിച്ച്‌ ഞങ്ങളെ പേടിപ്പിക്കരുത്‌,” അദ്ദേഹം പറഞ്ഞു.

ഇതൊക്കെയാണെങ്കിലും കെ.സുധാകരനെ തല്‍സ്ഥാനത്ത്‌ തുടരാന്‍ അനുവദിക്കണമോയെന്ന്‌ കോണ്‍ഗ്രസുകാര്‍ തീരുമാനിക്കട്ടെയെന്നും എന്നാല്‍ അദ്ദേഹത്തെ കൈവിടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സുധാകരനെ ഇപ്പോള്‍ കൈവിട്ടാല്‍ നാളെ സ്വാഭാവികമായും പ്രതിപക്ഷ നേതാവിനെ ഉപേക്ഷിക്കേണ്ടി വരുമെന്ന്‌ ഗോവിന്ദന്‍ സൂചിപ്പിച്ചു.

 

Leave a Comment

More News