വ്യാജ സർട്ടിഫിക്കറ്റ് കേസ്: ഫോണിൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതാണെന്ന് വിദ്യ; വീണ്ടും അറസ്റ്റിൽ

കാസര്‍കോട്‌: വ്യാജ എക്ട്പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ കേസില്‍ എസ്‌എഫ്‌ഐ മുന്‍ നേതാവ്‌ വിദ്യ വീണ്ടും അറസ്സില്‍. നീലേശ്വരം പോലീസാണ്‌ ഇവരെ അറസ്റ്‌ ചെയ്യത്‌. കരിന്തളം ഗവ.കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കററ്‌ ഹാജരാക്കിയ കേസിലാണ്‌ നടപടി.

രാവിലെ അഭിഭാഷകനൊപ്പം വിദ്യ നീലേശ്വരം പൊലീസ്‌ സ്റേഷനിലെത്തി. തന്റെ ഫോണിലാണ്‌ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കിയതെന്നും ഉപകരണം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അവര്‍ പോലീസിനോട പറഞ്ഞു. വിദ്യയ്ക്ക്‌ ഇന്ന്‌ ജാമ്യം ലഭിച്ചേക്കും.

കരിന്തളം ഗവ. കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയ വിദ്യ ഒരു വര്‍ഷം അവിടെ പഠിപ്പിച്ചിരുന്നു. അട്ടപ്പാടി കോളേജില്‍ വ്യാജ എക്ട്പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയതിന്‌ വിദ്യയെ അഗളി പൊലീസ്‌ അറസ്റ്‌ ചെയ്തിരുന്നു. പിന്നീട്‌ സോപാധിക ജാമ്യം ലഭിച്ചു.

Leave a Comment

More News