ജിദ്ദയിലെ യുഎസ് കോൺസുലേറ്റിനു നേരെയുണ്ടായ ആക്രമണത്തിൽ രണ്ടു പേർ മരിച്ചു

ജിദ്ദ: ബുധനാഴ്ച ജിദ്ദയിലെ അമേരിക്കൻ കോൺസുലേറ്റ് കെട്ടിടത്തിന് നേരെ ആക്രമണം നടത്തിയ തോക്കുധാരി വെടിവെപ്പിൽ കൊല്ലപ്പെട്ടതായി ഔദ്യോഗിക വക്താവ് അറിയിച്ചു.

കോൺസുലേറ്റിലെ സെക്യൂരിറ്റി ഗാർഡിലെ ഒരു നേപ്പാളി സ്വദേശിയും വെടിവയ്പിൽ ഗുരുതരമായി പരിക്കേറ്റ് മരിച്ചതായി വക്താവ് പറഞ്ഞു. സംഭവത്തിന്റെ സാഹചര്യം അറിയാൻ സുരക്ഷാ പരിശോധനകൾ തുടരുകയാണെന്ന് മക്ക പോലീസ് അറിയിച്ചു.

ബുധനാഴ്ച വൈകുന്നേരം 6:45 ന് ജിദ്ദയിലെ അമേരിക്കൻ കോൺസുലേറ്റ് കെട്ടിടത്തിന് സമീപം ഒരു കാറിൽ നിന്ന് ഒരാൾ തോക്കുമായി പുറത്തിറങ്ങിയത് സെക്യൂരിറ്റി ഗാര്‍ഡുകള്‍ നിരീക്ഷിച്ചിരുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് സുരക്ഷാ ഗാര്‍ഡുകള്‍ അയാളെ നേരിട്ടതായി മക്ക പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

Leave a Comment

More News