തെരുവ് നായ്ക്കളുടെ സംരക്ഷണത്തെക്കുറിച്ചുള്ള നടപടികൾ അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: തെരുവ്‌ നായ സംരക്ഷണ ഉത്തരവ്‌ നടപ്പാക്കാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കി
സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട്‌ ഹൈക്കോടതി നിര്‍ദേശിച്ചു. തെരുവ്‌ നായ്ക്കളുടെ ആക്രമണം വര്‍ധിക്കുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്‌ ജസ്റ്റിസ്‌ എ കെ ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് പി ഗോപിനാഥും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ അശോക്‌ എം ചെറിയാന് നിര്‍ദേശം നല്‍കിയത്‌.

ഓരോ മുനിസിപ്പല്‍ കോര്‍പ്പറേഷനും സ്വീകരിച്ച നടപടികള്‍, തെരുവ്‌ നായ്ക്കള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ്‌ തുടങ്ങിയ വിവ
സര്‍ക്കാര്‍ ശേഖരിക്കണം.

തിരുവനന്തപുരം അടിമലത്തുറയില്‍ ബ്രൂണോ എന്ന നായയെ മര്‍ദ്ദിച്ച് കടലില്‍ തള്ളിയ കേസില്‍ ഹൈക്കോടതി സ്വമേധയാ
വാദം കേള്‍ക്കുന്ന ഹര്‍ജിയിലാണ്‌ ഈ നിര്‍ദേശങ്ങള്‍. ഹര്‍ജി ജൂലൈ അഞ്ചിന്‌ വീണ്ടും പരിഗണിക്കും.

ഇതേ ഹര്‍ജിയിലാണ്‌ ഡിവിഷന്‍ ബെഞ്ച്‌ ചിന്നക്കനാലിലെ അരീക്കൊമ്പന്‍ വിഷയം പരിഗണിച്ച്‌ മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചത്‌.

ആനകളെ മോചിപ്പിക്കാന്‍ കഴിയുമോ?

അടുത്തിടെ പിടികൂടി ആനപരിപാലന കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ആനകളെ വിട്ടുകിട്ടുന്നതിനുള്ള സാധ്യതകള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയോട്‌ ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശിച്ചു. പാലക്കാട്‌ ജനവാസമേഖലയില്‍ കയറി നാശനഷ്ടം വരുത്തിയ ധോണി എന്ന ആനയെയും പിടികൂടി ആനപരിപാലന കേന്ദ്രത്തിലെത്തിച്ചു. അരീക്കൊമ്പനെ സമാനമായ രീതിയില്‍ പിടികൂടാനുള്ള ശ്രമങ്ങള്‍ക്കെതിരെ പീപ്പിള്‍ ഫോര്‍ ആനിമല്‍സ്‌ നല്‍കിയ ഹര്‍ജിയിലാണ്‌ അരീക്കൊമ്പനെ നാടു കടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്‌.

Leave a Comment

More News