വളാഞ്ചേരി : സമൂഹത്തിന്റെ വേദനകളെകൂടി പരിഹരിക്കുന്നതാവണം ആത്മീയതയെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പറഞ്ഞു. ഇസ്ലാം ഉൾക്കൊള്ളുന്ന ആത്മീയത അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി പഠന വേദിയായ ‘ദാറുൽ അർഖം’ വളാഞ്ചേരി സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ സോളിഡാരിറ്റി ജില്ലാ സെക്രട്ടറി സാബിഖ് വെട്ടം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഹസനുൽ ബന്ന ആശംസകൾ പറഞ്ഞു.പരിപാടിയിൽ സോളിഡാരിറ്റി വളാഞ്ചേരി ഏരിയാ പ്രസിഡന്റ് കെ.ഇസ്ഹാഖ് സ്വാഗതവും ജോയിൻ സെക്രട്ടറി മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു
More News
-
ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ ഇൻഡിഗോ വിമാനങ്ങളും ഇന്ന് റദ്ദാക്കി
വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ 400-ലധികം ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. ബെംഗളൂരുവിലും ഹൈദരാബാദിലും ഏകദേശം 100 വിമാനങ്ങൾ വീതം റദ്ദാക്കി. നിലവിലെ സാഹചര്യത്തിൽ... -
രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: പിണറായി വിജയന്
കൊച്ചി: ലൈംഗികാരോപണം നേരിട്ട് ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് ചില കോണ്‍ഗ്രസ് നേതാക്കളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... -
രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷപ്പെടാൻ സഹായിച്ചെന്ന കുറ്റത്തിന് പേഴ്സണൽ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേർത്തു
പാലക്കാട്: ലൈംഗീക പീഡന കേസില്‍ ആരോപണവിധേയനായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന കുറ്റത്തിന് രണ്ട് പേരെ കൂടി പ്രതി...
