വര്‍ണ്ണ മത്സ്യം തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഒന്‍പതു വയസ്സുകാരനെ പീഡിപ്പിച്ചു; കല്ലമ്പലത്ത് യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: കല്ലമ്പലത്ത് ഒമ്പതു വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മണമ്പൂർ സ്വദേശി മണികണ്ഠനാണ് അറസ്റ്റിലായത്. നിറമുള്ള മീൻ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ഇയാൾ ഒമ്പത് വയസുകാരനെ വീട്ടിൽ എത്തിച്ചത്. കുട്ടിയുടെ രക്ഷിതാക്കൾ ബലിതർപ്പണത്തിന് പോയപ്പോഴായിരുന്നു ഇത്. കഴിഞ്ഞ ദിവസം കുട്ടി വീട്ടിൽ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കുട്ടിയുടെ അമ്മ ചോദിച്ചപ്പോഴാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്.

കുട്ടിയുടെ മാതാവ് പരാതി നൽകിയോടെ കല്ലമ്പലം പോലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാൾക്കെതിരെ പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Comment

More News