+1 സീറ്റ്‌ പ്രതിസന്ധി: പിച്ചയെടുക്കൽ സമരം സംഘടിപ്പിച്ചു

മങ്കട: അൺ എയ്ഡഡ്‌ സ്കൂളുകളിൽ കനത്ത ഫീസ്‌ നൽകി പഠിക്കേണ്ടി വരുന്ന വിദ്യാർത്ഥികൾക്കായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌ മങ്കട മണ്ഡലം കമ്മിറ്റി മങ്കട ടൗണിൽ പിച്ചയെടുക്കൽ സമരം സംഘടിപ്പിച്ചു.
ചേരിയം ഗവ. ഹൈസ്കൂൾ ഹയർ സെക്കണ്ടറിയായി ഉയർത്തുകയും മങ്കട മണ്ഡലത്തിൽ നിലവിലുള്ള ഹയർ സെക്കണ്ടറികളിലെ ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തി പുതിയ സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌ മങ്കട മണ്ഡലം പ്രസിഡന്റ്‌ ഡോ. നബീൽ അമീൻ സമരത്തെ അഭിസംബോധനം ചെയ്ത്‌ ആവശ്യപ്പെട്ടു.
ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌ മങ്കട മണ്ഡലം സെക്രട്ടറി ഹനീന പി.കെ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അഷ്ഫാഖ്‌ എൻ, ഹമ്ന സി.എച്ച്‌, ഹാനിഷ്‌ എൻ.കെ, ഖലീലുറഹ്മാൻ, നസ്‌ല പി.കെ, നിസ്‌വ ചേരിയം, സഫ സാദിഖ്‌ എന്നിവർ നേതൃത്വം നൽകി.

Leave a Comment

More News