മറുനാടൻ തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ എക്സൈസ് സംഘം പരിശോധന നടത്തി; ലഹരി വസ്തുക്കൾ കണ്ടെത്തി

എറണാകുളം : പെരുമ്പാവൂർ, ആലുവ തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടെ എറണാകുളം ജില്ലയിലെ മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ എക്സൈസ് സംഘം സമഗ്ര പരിശോധന നടത്തി. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ നിരവധി ലഹരി വസ്തുക്കൾ കണ്ടെത്തി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദേശപ്രകാരം വിവിധ യൂണിറ്റുകളായി തിരിച്ച് രാവിലെ ഏഴു മണിയോടെ പരിശോധന ആരംഭിച്ചു.

എറണാകുളം എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരാണ് തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്ന ലേബർ ക്യാമ്പുകളിൽ പരിശോധന നടത്തിയത്. പരിശോധന ഇപ്പോഴും തുടരുകയാണ്.

Leave a Comment

More News