വക്കം പുരുഷോത്തമന്‍ നിശ്ചയദാര്‍ഢ്യമുള്ള ഭരണാധികാരി: കെ. ആനന്ദകുമാര്‍

കേരള കലാകേന്ദ്രം ഏർപ്പെടുത്തിയ ശ്രീരത്‌ന ഗ്ലോബൽ അവാർഡ് റാണി ഗൗരി ലക്ഷ്മി ഭായിക്ക് മിസോറം ഗവർണർ വക്കം പുരുഷോത്തമൻ സമ്മാനിക്കുന്നു

തിരുവനന്തപുരം: കാര്യങ്ങള്‍ക്ക്‌ വ്യക്തതയും നടപ്പാക്കുന്നതില്‍ നിശ്ചയദാര്‍ഢ്യവുമുള്ള ഭരണാധികാരിയായിരുന്നു അന്തരിച്ച വക്കം പുരുഷോത്തമനെന്ന്‌ കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ അഭിപ്രായപ്പെട്ടു.

കൃഷി മന്ത്രിയായിരുന്ന കാലത്ത്‌ തലസ്ഥാന ജില്ലയില്‍ നിരവധി സ്ഥാപനങ്ങള്‍ക്ക്‌ തുടക്കമിട്ടു. സ്പീക്കര്‍ എന്ന നിലയില്‍ കര്‍ശന സമയനിഷ്ഠ പാലിച്ച്‌ നിയമസഭാംഗങ്ങളെ വിഷയത്തിനകത്തുനിന്ന്‌ സംസാരിക്കാന്‍ പ്രേരിപ്പിച്ചു.

നിയമസഭാംഗം, പാര്‍ലമെന്റ്‌ അംഗം, മന്ത്രി, സ്പീക്കര്‍, ഗവര്‍ണ്ണര്‍ തുടങ്ങി, വഹിച്ച പദവികളെല്ലാം അര്‍ത്ഥപൂര്‍ണ്ണമായി വിനിയോഗിച്ച അദ്ദേഹം, നിയമ സഭാംഗങ്ങള്‍ക്ക് ഒരു പാഠപുസ്തകം തന്നെയായിരുന്നു എന്നും ആനന്ദകുമാര്‍ അഭിപ്രായപ്പെട്ടു.

കേരള കലാകേന്ദ്രം ഏർപ്പെടുത്തിയ ശ്രീരത്‌ന ഗ്ലോബൽ അവാർഡ് തമിഴ്‌നാട് മുൻ ഗവർണർ ജസ്റ്റിസ് ഫാത്തിമ ബീവിക്ക് മിസോറം ഗവർണർ വക്കം പുരുഷോത്തമൻ സമ്മാനിക്കുന്നു

Leave a Comment

More News