കേരളത്തിൽ ആദ്യം വിജയകരമായി ടോട്ടൽ ടാലസ് റീപ്ലേസ്മെൻ്റ് സർജറി നടത്തിയ ഡോ. ജെഫേഴ്സൺ ജോർജിന് യു.ആർ.ബി എക്സലൻസ് അവാർഡ്

ചങ്ങനാശേരി: കേരളത്തിൽ ആദ്യം വിജയകരമായി ടോട്ടൽ ടാലസ് റീപ്ലേസ്മെൻ്റ് സർജറി നടത്തിയ മുട്ടു മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോ. ജെഫേഴ്സൺ ജോർജ്ജ് യു.ആർ.ബി എക്സലൻസ് അവാർഡിന് അർഹനായി.

ചങ്ങനാശ്ശേരി സമരിറ്റൻ മെഡിക്കൽ സെൻ്ററിൽ ആഗസ്റ്റ് 18ന് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ യു.ആർ.എഫ് വേൾഡ് റിക്കോർഡ് അന്താരാഷ്ട്ര ജൂറി ഡോ. ഗിന്നസ് സുനിൽ ജോസഫ് അവാർഡ് സമ്മാനിക്കും. ജോബ് മൈക്കിൾ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. നഗരസഭാ അദ്ധ്യക്ഷ ബീന ജോബി അദ്ധ്യക്ഷത വഹിക്കും. ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി. ഇടിക്കുള മുഖ്യ സന്ദേശം നല്‍കു.

ജോയിൻറ് റീപ്ലേസ്മെന്റ് ആൻറ് ആർത്രോസ്ക്കോപ്പിയിൽ ഫെലോഷിപ്പ് നേടിയിട്ടുള്ള ഡോ. ജെഫേഴ്സൺ ജോർജിന്റെ നേതൃത്വത്തിൽ രണ്ട് കാലിന്റെയും മുട്ട് മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ ചുരുങ്ങിയ ചെലവിൽ സമരിറ്റൻ മെഡിക്കൽ സെന്ററിൽ നടന്നുവരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഉൾപ്പടെ വിവിധ സ്വകാര്യ ഹോസ്പിറ്റലിൽ സന്ധി മാറ്റ ശസ്ത്രക്രിയയിൽ മികവ് തെളിയിക്കുന്ന ഡോ. ജെഫേഴ്സൺ കേരള ബ്ലാസ്റ്റേഴ്സ് ടീം ഡോക്ടർ ആയിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ മുൻ പീഡിയാട്രീഷ്യനും സമരിറ്റൻ മെഡിക്കൽ സെന്റർ ശിശുരോഗ വിദഗ്ദ്ധയും ആയ ഡോ. നിഷ ജെഫേഴ്സൺ ആണ് ഭാര്യ.

Leave a Comment

More News