മിഷൻ ലീഗ് കുഞ്ഞേട്ടൻ അനുസ്‌മരണം നടത്തി

ചെറുപുഷ്‌പ മിഷൻ ലീഗിന്റെ സ്ഥാപക നേതാവായ കുഞ്ഞേട്ടൻ എന്ന പേരിൽ അറിയപ്പെടുന്ന പി.സി. എബ്രഹാം പല്ലാട്ടുകുന്നേലിന്റെ പതിനാലാം ചരമ വാർഷികത്തോടനുബന്ധിച്ചു അനുസ്‌മരണ സമ്മേളനം നടത്തി. ചെറുപുഷ്‌പ മിഷൻ ലീഗ് അന്തർദേശിയ സമിതിയുടെ നേതൃത്വത്തിൽ ഓൺലൈനായി നടത്തിയ മീറ്റിങ്ങിൽ മിഷൻ ലീഗ് പ്രസിഡന്റ് ഡേവിസ് വല്ലൂരാൻ അധ്യക്ഷത വഹിച്ചു.

സിറോ മലബാർ സഭയുടെ വൊക്കേഷൻ കമ്മീഷൻ ചെയർമാനും മിഷൻ ലീഗിന്റെ സഹരക്ഷാധികാരിയുമായ ബിഷപ്പ് മാർ ലോറൻസ് മുക്കുഴി സമ്മേളനം ഉദ്ഘാടനം ചെയ്‌തു. മിഷൻ ലീഗിന്റെ പ്രഥമ ഇന്ത്യൻ ദേശിയ പ്രസിഡന്റായിരുന്ന റിട്ടയേർഡ് ജസ്റ്റിസ് കുര്യൻ ജോസഫ്, കുഞ്ഞേട്ടൻ അനുസ്‌മരണ പ്രഭാഷണം നടത്തി. മിഷൻ ലീഗ് അന്തർദേശിയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കൽ, ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പിൽ, ജനറൽ ഓർഗനൈസർ ജോൺ കൊച്ചുചെറുനിലത്ത് എന്നിവർ സംസാരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള മിഷൻ ലീഗിന്റെ ഭാരവാഹികളും പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുത്തു.

 

Leave a Comment

More News