ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസ് ഫ്ലോറിഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ സ്വതന്ത്ര്യദിനം ആഘോഷിച്ചു

ഫ്ലോറിഡ : ഇന്ത്യന്‍ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്‌റ്ററിന്റെ ഘടകമായി പ്രവര്‍ത്തിക്കുന്ന, സൗത്ത് ഫ്ലോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യ ദിനം 2023 ഓഗസ്റ്റ് 15-ാം തീയതി തീയതി ഡേവി ഗാന്ധി സ്മാരകാങ്കണത്തിൽ വെച്ച് ഫ്ലോറിഡ ചാപ്‌റ്റർ പ്രസിഡന്റ് പനങ്ങായിൽ ഏലിയാസിന്റെ അദ്ധ്യക്ഷതയില്‍ കൂടി.

ചടങ്ങിലേക്ക് കോൺഗ്രസ് പ്രവർത്തകരെ എല്ലാവരെയും, പ്രത്യേകിച്ച് തമ്പായിൽ നിന്നും വന്ന ഐ ഓ സി കേരളാ ചാപ്റ്റർ ജനറൽ സെക്രട്ടറി സജി കരിമ്പന്നൂര്‍, സെക്രട്ടറി ജോൺസണ്‍ എന്നിവരെ ഏലിയാസ് സ്വാഗതം ചെയ്‌തു. ഇന്ത്യയിൽ കോൺഗ്രസ് പ്രസ്ഥാനം സുശക്‌തമാക്കുന്നതിലും, അധികാരത്തിൽ തിരികെ വന്ന് ഇന്ത്യയുടെ അഖണ്ഡതയും സമാധാനവും പുനഃസ്ഥാപിക്കുന്നതിന്റെ എല്ലാ മേഘലകളിലും നാമെല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്‌തു.

തുടർന്ന് ഐ ഓ സി ദേശീയ ട്രഷറർ  രാജൻ പടവത്തിലിന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ, ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ അടിമത്വത്തിൽ നിന്നും ഭാരതത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതിനായി പോരാടിയ, മാഹാത്മാ ഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്രു, സർദാർ വല്ലഭായ്‌ പട്ടേൽ, ലാലാ ലജ്പത് റായ്‌ തുടങ്ങിയ ധീര നേതാക്കളെ അനുസ്മരിച്ചു പ്രസംഗിച്ചു.

തുടർന്ന് സജി കരിമ്പന്നൂര്‍ തന്റെ സ്വതസിദ്ധമായ ശൈലിയിൽ സ്വാതന്ത്ര്യ ദിനത്തെപ്പറ്റി വാചാലനായി സംസാരിച്ചു. ഫ്ലോറിഡാ ചാപ്റ്റർ സെക്രട്ടറി ജോൺസണ്‍, സൗത്ത് ഫ്ലോറിഡ സെക്രട്ടറി രാജൻ ജോർജ്, വൈസ് പ്രസിഡന്റ് ഷാന്റി വർഗീസ്, ചെയർമാൻ മേലേപ്പുരക്കൽ ചാക്കോ, കമ്മിറ്റി അംഗങ്ങളായ കുരിയൻ വറുഗീസ്, രാജു ഇടിക്കുള, ജോൺസൺ ഔസേഫ്, ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പർ ബിജോയ് സേവ്യർ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നൽകുകയും, ഐ ഓ സിക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. ചെയർമാൻ എം.വി. ചാക്കോ തന്റെ സന്ദേശത്തിൽ, ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിനു വേണ്ടി ഐഓസിയുടെ സൗത്ത് ഫ്ലോറിഡ ചാപ്റ്റർ ചെയർമാൻ സ്ഥാനം വഹിക്കുന്നതിൽ സന്തോഷം അറിയിച്ചു.

Leave a Comment

More News