ബഹ്‌റൈൻ പ്രവാസിക്ക് കെ.പി.എ ബഹ്‌റൈനിന്റെ കൈത്താങ്ങ്

ബഹ്റൈന്‍: അർബുദ രോഗ ബാധിതനായ കെ.പി.എ സൽമാബാദ് ഏരിയ അംഗവും കൊല്ലം സ്വദേശിയുമായ മൈക്കിൾ സ്റ്റർവിന്റെ തുടർചികിത്സയ്ക്ക് കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്.

കെ.പി.എ സൽമാബാദ് ഏരിയ കമ്മിറ്റി കൊല്ലം പ്രവാസി അസോസിയേഷന്‍ ചാരിറ്റി വിഭാഗവുമായി ചേര്‍ന്ന് ധനസഹായം നല്‍കി. സൽമാബാദ് ഏരിയ കമ്മിറ്റി സമാഹരിച്ച ധനസഹായം ഏരിയ ട്രഷറർ അരുൺ ബി പിള്ള കെ.പി.എ വൈ. പ്രസിഡന്റ് കിഷോർ കുമാറിന് കൈമാറി. കെ.പി.എ സെക്രട്ടറി സന്തോഷ് കാവനാട്, ഏരിയ കോ-ഓർഡിനേറ്റർ രജീഷ് പട്ടാഴി, ഏരിയ കമ്മിറ്റി അംഗങ്ങളായ ലിനീഷ് പി ആചാരി, ജോസ് ജി മങ്ങാട്ട്, ഗ്ലാൺസൺ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Comment

More News