മാവേലി വന്നേ! (ഹാസ്യ കവിത): ജോൺ ഇളമത

മാവേലി എത്തി
തിരുവോണ നാളിൽ
പാതാള എയർലൈൻസിൽ
വന്നിറങ്ങി !

പണ്ടത്തെ മാതിരി ഒന്നുമല്ല
ഓലക്കുടയില്ല, കുടവയറില്ല
മാറിൽ സ്വർണ്ണപതക്കമില്ല
മുടിയൊക്കെ ഡൈ ചെയ്തു
ത്രിപീസു സൂട്ടിൽ
കാലിൽ തിളങ്ങുന്ന ഷൂസുമായി
മാവേലിഎത്തി
തിരുവോണ നാളിൽ!

വന്ന വഴിക്കു ബാറിൽ കേറി
രണ്ടെണ്ണം വിട്ടു മാവേലി
പണ്ടത്തെ മാതിരി ഒന്നുമല്ല
തട്ടിപ്പും, വെട്ടിപ്പും
എവിടെയുമങ്ങനെ!
കള്ളവുമുണ്ട്, ചതിയുമുണ്ട്
വഞ്ചന ഏറെയുമുണ്ടു
പ്രജകൾ, പൊളിവചനത്തിൻ
വക്താക്കൾ!

കാലത്തിനൊത്തു പ്രജകൾ മാറി
മാറ്റം വരട്ടേ, ഓണത്തിന്
കാണം വിറ്റിനി ഓണം വേണ്ട
കച്ചവടത്തിന് ആക്കം കൂട്ടി
മാറ്റം വരട്ടെ, ഇനി ഓണത്തിന് !

Leave a Comment

More News