ദുരഭിമാനക്കൊല: പാക്കിസ്താനില്‍ സ്ത്രീയെ കല്ലെറിഞ്ഞ് കൊന്നു

ദേര ഗാസി ഖാൻ (പാക്കിസ്താന്‍): രാജൻപൂരിലെ ചുച്ച ബോർഡർ മിലിട്ടറി പോലീസ് (ബിഎംപി) സ്റ്റേഷനിൽ ഒരു സ്ത്രീയെ അവരുടെ ഭർത്താവും കൂട്ടാളികളും കല്ലെറിഞ്ഞു കൊലപ്പെടുത്തി.

അൽകാനി ഗോത്രത്തിൽപ്പെട്ട യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരുന്നെന്നാണ് വിവരം. ഭർത്താവിന് അതേക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അയാൾ ഭാര്യാസഹോദരനും അയാളുടെ കൂട്ടാളിയും ചേർന്ന് സ്വന്തം ഭാര്യയെ കല്ലെറിയുകയും മര്‍ദ്ദിക്കുകയും ചെയ്തത്. പീഡനമേറ്റ യുവതി പിന്നീട് മരണത്തിനു കീഴടങ്ങി.

പിപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരം ബിഎംപി കുറ്റവാളികള്‍ക്കെതിരെ കേസെടുത്തു.

തന്റെ നിരപരാധിത്വം തെളിയിക്കാൻ രണ്ട് വർഷം മുമ്പ് യുവതി ഔസ് (അഗ്നി വിചാരണ), ഔഫ് (വെള്ളം വഴിയുള്ള വിചാരണ) എന്നിവയ്ക്ക് വിധേയയായിരുന്നു.

 

Leave a Comment

More News