“ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്”: എട്ടംഗ കമ്മിറ്റിയില്‍ അമിത് ഷായും ഗുലാം നബി ആസാദും അംഗങ്ങള്‍

ന്യൂഡല്‍ഹി: “ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്” എന്ന വിഷയത്തിൽ 8 അംഗ കമ്മിറ്റിക്ക് കേന്ദ്ര സർക്കാർ രൂപം നൽകി. ഇത് സംബന്ധിച്ച് നിയമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുലാം നബി ആസാദ്, കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരുടെ പേരുകൾ
കമ്മിറ്റിയില്‍ ഉൾപ്പെടുന്നു.

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അദ്ധ്യക്ഷതയിലായിരിക്കും ഈ സമിതി പ്രവർത്തിക്കുക. മുൻ ധനകാര്യ കമ്മീഷൻ ചെയർമാൻ എൻ.കെ. സിംഗ്, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ ഡോ. സുഭാഷ് സി. കശ്യപ്, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി, അഭിഭാഷകൻ ഹരീഷ് സാൽവെ എന്നിവരും സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അദ്ധ്യക്ഷതയിൽ ഈ സമിതി ഉടൻ യോഗം ചേർന്ന് ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കുമെന്നാണ് കരുതുന്നത്.

Leave a Comment

More News