കുരങ്ങൻ കൊക്കയിലേക്ക് എറിഞ്ഞ ഐഫോണ്‍ വീണ്ടെടുത്ത് അഗ്നിശമനസേന

കല്പറ്റ: കാഴ്ചകള്‍ കാണാനെത്തിയ യുവാക്കളുടെ ഐഫോണ്‍ ജീപ്പില്‍ നിന്ന് തട്ടിയെടുത്ത് കൊക്കയിലേക്ക് വലിച്ചെറിഞ്ഞു. ലക്കിടി എത്തുന്നതിനു മുമ്പുള്ള ചുരം കാണാനെത്തിയതായിരുന്നു കോഴിക്കോട് സ്വദേശി ജാസിമും സുഹൃത്തുക്കളും. ജാസിമിന്റെ 75,000 രൂപ വിലമതിക്കുന്ന ഐഫോൺ 12 പ്രോയാണ് കുരങ്ങൻ തട്ടിയെടുത്ത് കൊക്കയിലേക്ക് വലിച്ചെറിഞ്ഞത്. ജാസിമും സുഹൃത്തുക്കളും ജീപ്പ് നിർത്തി പുറത്തിറങ്ങിയ സമയത്താണ് കുരങ്ങൻ വാഹനത്തിൽ കയറി ഫോൺ എടുത്തത്. സംഘം ഓടിയെത്തുമ്പോഴേക്കും ഫോൺ കൊക്കയിലേക്ക് എറിഞ്ഞു കഴിഞ്ഞിരുന്നു.

അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ സ്ഥലത്തെത്തി. ഫയർമാനായ ജിതിൻ കുമാർ വടം കെട്ടി അതിലൂടെ താഴേക്കിറങ്ങി അര മണിക്കൂറിനകം ഫോണ്‍ വീണ്ടെടുത്ത് ജാസിമിന് നല്‍കി. ഭാഗ്യവശാല്‍ ഫോണിന് കേടുപാടുകളൊന്നും സംഭിച്ചില്ല.

Leave a Comment

More News