വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകനെ മര്‍ദ്ദിച്ച് തലയിലൂടെ കരിഓയില്‍ ഒഴിച്ചു

ജയ്പൂർ: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് സർക്കാർ സ്‌കൂൾ അദ്ധ്യാപകനെ പെൺകുട്ടിയുടെ വീട്ടുകാർ മർദിക്കുകയും തലയും മുഖവും കരിഓയില്‍ ഒഴിച്ച് കറുപ്പിക്കുകയും ചെയ്തതായി പോലീസ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. രാജസ്ഥാനിലെ ഗംഗാനഗർ ജില്ലയിലാണ് പതിനാറുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് അദ്ധ്യാപകനായ രാജേഷിനെയാണ് വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങൾ കൈകാര്യം ചെയ്തത്.

പെൺകുട്ടിയുടെ കുടുംബത്തിനെതിരെ അദ്ധ്യാപകൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തന്നെ മർദിച്ചതിന് പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെ രാജേഷ് ക്രോസ് എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പീഡനവിവരം അറിഞ്ഞ് വിദ്യാർത്ഥിനിയുടെ വീട്ടുകാർ സ്‌കൂളിലെത്തി അദ്ധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ചതായി കരൺപൂർ സർക്കിൾ ഓഫീസർ സുധ പലാവത്ത് പറഞ്ഞു. അവർ അദ്ദേഹത്തിന്റെ തലയിലൂടെ കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയെന്നും ഓഫീസര്‍ പറഞ്ഞു.

അദ്ധ്യാപകനെതിരെ ശനിയാഴ്ച കേസെടുത്തതായും ഞായറാഴ്ച അദ്ധ്യാപകൻ ക്രോസ് എഫ്‌ഐആർ ഫയൽ ചെയ്തതായും സിഒ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

https://twitter.com/Manishkumarttp/status/1703396460505776212?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1703396460505776212%7Ctwgr%5E3e4a32b5b24e997aa5c40aa5932160c3a091ec5b%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.freepressjournal.in%2Findia%2Frajasthan-teacher-thrashed-head-face-blackened-for-molesting-girl-student-in-ganganagar-video-surfaces

Leave a Comment

More News