കെ.സി.സി.എന്‍.എക്ക് പുതിയ യൂത്ത് ഡയറക്ടര്‍മാര്‍

ഷിക്കാഗോ: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (KCCNA)യുവജനവിഭാഗങ്ങളായ കെ.സി.വൈ.എല്‍.എന്‍.എ (KCYLNA),കെ.സി.വൈ.എന്‍.എ (KCYNA) എന്നിവയ്ക്ക് പുതിയ യൂത്ത് ഡയറക്ടര്‍മാരെ നിയമിച്ചതായി കെ.സി.സി.എന്‍.എ. പ്രസിഡണ്ട് ഷാജി എടാട്ട് അറിയിച്ചു.

റ്റോം ചേന്നങ്ങാട്ട് (ഡാളസ്), ഡോ. എയ്മി ഇല്ലിക്കാട്ടില്‍ (അറ്റ്ലാന്‍റ) എന്നിവരാണ് (KCYLNA) യുടെ പുതിയ ഡയറക്ടര്‍മാര്‍. ഇരുവരും കെ.സി.വൈ.എല്‍.എന്‍.എയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ളവരും സംഘടനക്ക് പ്രാദേശിക ദേശീയ തലങ്ങളില്‍ നേതൃത്വം നല്‍കിയിട്ടുള്ളവരുമാണ്.

അനീഷ് പുതുപ്പറമ്പില്‍ (സാന്‍ഹൊസെ), സിമോണ പൂത്തുറയില്‍ (ചിക്കാഗോ) എന്നിവരാണ് KCYNA (യുവജനവേദി) യുടെ പുതിയ നാഷണല്‍ ഡയറക്ടര്‍മാര്‍. അനീഷും സിമോണയും യുവജനവേദിയുടെ സജീവപ്രവര്‍ത്തകരായിരുന്നു.

കെ.സി.സി.എന്‍.എയുടെ പോഷക യുവജന സംഘടനകള്‍ക്ക് നല്ല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി മുന്നോട്ടു നയിക്കുവാന്‍ പുതിയ ഡയറക്ടര്‍മാരുടെ അനുഭവ പരിചയവും നേതൃഗുണങ്ങളും സഹായിക്കുമെന്നും അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി കെ.സി.സി.എന്‍.എ. എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ഷാജി എടാട്ട് അറിയിച്ചു.

Leave a Comment

More News