രണ്ടു ദിവസമായി കാണാതായ പ്ലസ് വിദ്യാര്‍ത്ഥിനിയെ വിടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: തൃശൂർ കാട്ടൂരിൽ നിന്ന് രണ്ട് ദിവസമായി കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയായ പതിനേഴുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വാളക്കഴ സ്വദേശി അർജുനന്റെയും ശ്രീകലയുടെയും മകള്‍ ആർച്ച (17) യാണ് മരിച്ചത്.

ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ ആർച്ചയെ വെള്ളിയാഴ്ച മുതൽ കാണാനില്ലെന്ന് കുടുംബം കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് പെൺകുട്ടിയെ അന്വേഷിച്ച് വീട്ടുകാർ ആലപ്പുഴയിലുള്ള ബന്ധുവീട്ടില്‍ പോയെങ്കിലും കണ്ടെത്താനായില്ല.

ഇന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടിയെ സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത് മൃതദേഹം ഉടൻ സംസ്‌കരിക്കുന്നതിനായി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

 

Leave a Comment

More News