മലദ്വാരത്തിലും ഷൂവിനകത്തും സ്വര്‍ണ്ണം കടത്താന്‍ ശ്രമം; കൊച്ചി വിമാനത്താവളത്തിൽ മലപ്പുറം സ്വദേശിയെ കസ്റ്റംസ് പിടികൂടി

കൊച്ചി: മലദ്വാരത്തിലും ഷൂവിനകത്തും സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പ്രവാസി മലയാളിയെ കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. 53 ലക്ഷം രൂപയിലധികം വിലവരുന്ന സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ഷംനാസിനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഈ യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദ പരിശോധന നടത്തിയപ്പോഴാണ് പാദരക്ഷയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയില്‍ സ്വർണം കണ്ടെത്തിയത്.

ഷൂവിന്റെ കെട്ടഴിച്ചപ്പോൾ 175 ഗ്രാം തൂക്കമുള്ള രണ്ട് സ്വർണ്ണ ചെയിനുകൾ കണ്ടെത്തി. കൂടുതൽ സൂക്ഷ്മപരിശോധനയിൽ യാത്രക്കാരന്റെ മലദ്വാരത്തിനുള്ളിൽ നാല് ഉരുളകളുടെ രൂപത്തിൽ 1,038 ഗ്രാം സ്വർണം ഒളിപ്പിച്ചതായും കണ്ടെത്തി.

Leave a Comment

More News