ഗർഭിണിയായ സ്ത്രീക്ക് രക്തം മാറി നല്‍കിയ താത്ക്കാലിക ഡോക്ടര്‍മാരെ സര്‍‌വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു; നഴ്സിനെ സസ്പെന്‍ഡ് ചെയ്തു

മലപ്പുറം: ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് താത്ക്കാലിക ഡോക്ടര്‍മാരെ പിരിച്ചുവിടുകയും നഴ്സിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. പൊന്നാനി സർക്കാർ മാതൃ ശിശു ആശുപത്രിയിലാണ് ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകിയത്.

രണ്ട് താത്കാലിക ഡോക്ടർമാരെയാണ് പിരിച്ചുവിട്ടത്. ഡോക്ടർമാർക്കും ഡ്യൂട്ടിൽ ഉണ്ടായിരുന്ന നഴ്‌സിനും ജാഗ്രത കുറവ് ഉണ്ടായതായി കണ്ടെത്തിയിരുന്നു ഇതേ തുടർന്നായിരുന്നു നടപടി സ്വീകരിച്ചത്. കേസ് ഷീറ്റ് നോക്കാതെ ആയിരുന്നു യുവതിയ്ക്ക് രക്തം നൽകിയത് എന്നാണ് കണ്ടെത്തൽ

പൊന്നാനി പാലപ്പെട്ടി സ്വദേശിയായ ഇരുപത്തിയാറുകാരിയ്ക്കാണ് ആശുപത്രിയിൽ നിന്നും ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ ആയിരുന്നു സംഭവം. രക്ത കുറവിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയതായിരുന്നു യുവതി. തിങ്കളാഴ്ച ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയ്ക്ക് ചൊവ്വ, ബുധൻ ദിവസങ്ങളിൽ രക്തം നൽകിയിരുന്നു. കഴിഞ്ഞ ദിവസം രക്തം നൽകുന്നതിനിടെ യുവതിയ്ക്ക് വിറയൽ അനുഭവപ്പെടുകയായിരുന്നു. ഡോക്ടർ എത്തിയപ്പോഴാണ് രക്തം മാറി നൽകിയെന്ന കാര്യം മനസ്സിലായത്. ഒ-നെഗറ്റീവ് രക്തഗ്രൂപ്പുള്ള യുവതിക്ക് ബി പോസിറ്റീവ് രക്തം നൽകി. അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് യുവതിയെ ഉടൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.

Leave a Comment

More News