നെടുമ്പന നവജീവൻ അഭയകേന്ദ്രം വയോജന ദിനാചരണം നടത്തി

വയോജനദിനാചരണം ഡോ.ഷക്കീല സലിം ഉൽഘാടനം ചെയ്യുന്നു

കൊല്ലം : നെടുമ്പന നവജീവൻ അഭയകേന്ദ്രത്തിൽ ഗ്രേസ് ഇന്റർനാഷണൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണം നടന്നു. ഒക്ടോബർ 1 ലോക വയോജന ദിനത്തിന്റെ ഭാഗമായി നടന്ന പ്രോഗ്രാം ഗ്രേയ്സ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഡോ.ഷക്കീല സലിം ഉൽഘാടനം ചെയ്തു. അമ്മമാരുടെയും അദ്ധ്യാപകരുടെയും കലാപരിപാടികൾ അരങ്ങേറി. അമ്മമാർക്കാവശ്യമായ നിത്യോപയോഗ സാമഗ്രികളും വസ്ത്രങ്ങളും മറ്റും അദ്ധ്യാപകർ നവജീവന് കൈമാറി.

നവജീവൻ റെസിഡന്റ്സ് മാനേജർ അബ്ദുൽ മജീദ്, പബ്ലിക് റിലേഷൻസ് ഓഫീസർ അനീസ് റഹ്മാൻ എന്നിവർ സംസാരിച്ചു.വൈസ് പ്രിൻസിപ്പൽ നിഹുമത്ത് നന്ദി അറിയിച്ചു.

Leave a Comment

More News