വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനം; നടന്‍ ഷിയാസ് കരീമിനെ കസ്റ്റഡിയിലെടുത്തു

ചെന്നൈ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ നടന്‍ ഷിയാസ് കരീമിനെ കസ്റ്റഡിയിലെടുത്തു. ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് ഷിയാസ് കരീമിനെ കസ്റ്റഡിയിലെടുത്തത്. ഗൾഫിൽ നിന്ന് എത്തിയ ഷിയാസിന്റെ പേരില്‍ ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

യുവതിയുടെ പരാതിയിൽ ചന്ദേര പോലീസ് സ്ത്രീ പീഡനത്തിനും പണം തട്ടിയതിനും ഇയാൾക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷിയാസിനെതിരെ ലൂക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കാസർകോട് സ്വദേശിനിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകി 2021 ഏപ്രിൽ മുതൽ പീഡിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ജിംനേഷ്യം പരിശീലകയായ യുവതി പരാതിപ്പെട്ടിരുന്നു.

2021 മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ എറണാകുളം കടവന്ത്ര, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളിൽ എത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

Leave a Comment

More News