എസ്എൻസി ലാവലിൻ കേസ് 29-ാം തവണയും സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: ലാവ്ലിന്‍ കേസ്‌ ചൊവ്വാഴ്ച വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക്‌ വരും. 29-ാം തവണയാണ് ഈ കേസ് കോടതിയിലെത്തുന്നത്. സുപ്രീം കോടതിയിൽ കേസിനെ ചുറ്റിപ്പറ്റിയുള്ള അനന്തമായ നിയമക്കുരുക്കിനെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ മുറുകുമ്പോള്‍ ജസ്സിസുമാരായ സൂര്യകാന്ത്‌, ദീപങ്കര്‍ ദത്ത, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ്‌ വാദം കേള്‍ക്കുന്നത്‌.

കഴിഞ്ഞ സെപ്ംബര്‍ 12ന്‌ നടന്ന ഹിയറിംഗില്‍, വാദങ്ങള്‍ കൃത്യമായി അവതരിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന്‌ സിബിഐ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഈര്‍ജ സ്വെക്രട്ടറി കെ.മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ്‌ സ്വെക്രട്ടറി എ.ഫ്രാന്‍സിസ്‌ എന്നിവരെ നേരത്തെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നെങ്കിലും ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യ്‌ സിബിഐ സുപ്രീം കോടതിയെ സമീപിച്ചു.

മുന്‍ കെഎസ്‌ഇബി ഉദ്യോഗസ്ഥരായ ആര്‍.ശിവദാസ്‌, കസ്തൂരിരംഗ അയ്യര്‍, കെ.ജി.രാജശേഖരന്‍ എന്നിവരും തങ്ങളുടെ പേരുകള്‍ പ്രതിപ്പട്ടികയില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട ഹര്‍ജി നല്‍കിയിട്ടുണ്ട്‌.

Leave a Comment

More News