രാശിഫലം (15-10-2023 ഞായർ)

ചിങ്ങം: ബന്ധങ്ങളാണ് ഇപ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രധാനം. ഇവയെല്ലാം കൂടുതല്‍ പരിപോഷിപ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. ജീവിതം എത്രമാത്രം സുന്ദരമാണെന്ന് മനുഷികബന്ധങ്ങള്‍ നിങ്ങളെ ബോധ്യപ്പെടുത്തും. ബന്ധങ്ങള്‍ ഇല്ലാതെ സാമൂഹ്യജീവികളായ നമുക്ക് നിലനില്‍ക്കാനാവില്ല. ഈ ബന്ധങ്ങളാണ് ജീവിതത്തിന് നിറവും മണവും നല്‍കുന്നത്. കുടുംബാംഗങ്ങളുമായുള്ള ബന്ധം ഇന്ന് സുദൃഢമാകും. അവരില്‍ നിന്ന് എല്ലാ തരത്തിലുള്ള സഹകരണവും ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ നിങ്ങളെ സഹായിച്ചേക്കും. തൊഴില്‍രംഗത്തും ഇപ്പോള്‍ നിങ്ങൾക്ക് സമയം നല്ലതാണ്.

കന്നി: ഇന്ന് നിങ്ങള്‍ ആളുകളോട് മധുരോദാരമായി പെരുമാറും. നിങ്ങളെ ഏൽപ്പിച്ച ജോലി കൃത്യസമയത്ത് ചെയ്‌ത് തീര്‍ക്കാന്‍ കഴിയുന്നു. ഇത് ശാന്തമായ മനസും ഉത്തമമായ ആരോഗ്യവും ഉറപ്പാക്കുന്നു. ബൗദ്ധിക ചര്‍ച്ചകളില്‍ നിന്ന് അകന്നുനില്‍ക്കുകയും ആസ്വാദ്യമായ ഉല്ലാസ വേളകളില്‍ ശ്രദ്ധപതിപ്പിക്കുകയും ചെയ്യുക. യാത്രയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍, അപ്രതീക്ഷിത ചെലവുകള്‍ സൂക്ഷിക്കുക. വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് കാര്യങ്ങളില്‍ തൽപ്പരരായവര്‍ക്കും ഇത് നല്ല സമയമല്ല.

തുലാം: പണത്തിന്‍റെയും സാമ്പത്തിക ഇടപടിന്‍റെയും കാര്യത്തില്‍ നിങ്ങള്‍ സൂക്ഷ്‌മതയും സത്യസന്ധതയും പുലര്‍ത്തുന്നയാളാണ് നിങ്ങൾ. സൃഷ്‌ടിപരമായ കഴിവുകള്‍ കൊണ്ട് എളുപ്പത്തില്‍ ആളുകളില്‍ മതിപ്പുളവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇതിന് പ്രധാന കാരണം നിങ്ങളുടെ മികച്ച ആരോഗ്യനിലയും പിരിമുറുക്കമില്ലാത്ത മാനസികനിലയുമാണ്. വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്നു. സങ്കീര്‍ണങ്ങളായ തീരുമാനങ്ങളില്‍ വേഗത്തിലും കൃത്യമായും എത്തിച്ചേരാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. അതിന്‍റെ ഫലമായി നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുന്നു. ഇന്നത്തെ ദിവസം വൈകുന്നേരത്തെ ഗംഭീരമായ സത്‌കാരത്തോടെ ആഘോഷിക്കുക.

വൃശ്ചികം: സംസാരവും കോപവും നിയന്ത്രിക്കുക. വ്യാകുലതയും, ഉദാസീനതയും ആയാസവും എല്ലാം ചേര്‍ന്ന് ഇന്ന് നിങ്ങളുടെ മനസിന് ശാന്തത കൈവരിക്കാന്‍ കഴിയില്ല. വാഹനമോടിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുക. ഇന്ന് എന്തെങ്കിലും ചികിത്സാ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അത് മാറ്റിവയ്ക്കുക. നിയമപരമായ കാര്യങ്ങളില്‍ ഇന്ന് ശ്രദ്ധപുലര്‍ത്തണം. അല്ലെങ്കില്‍ അവ മറ്റൊരു ദിവസത്തേക്ക് മാറ്റിവക്കുക. ഇന്ന് പ്രിയപ്പെട്ടവരുമായി നിസാര പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ചൂടുപിടിച്ച തര്‍ക്കങ്ങള്‍ നടത്തും. സുഖാനുഭൂതികള്‍ക്കായി നിങ്ങള്‍ പണം വ്യയം ചെയ്യുന്നതുകൊണ്ട് ചെലവുകള്‍ വര്‍ധിക്കാം.

ധനു: ഇന്ന് നേട്ടങ്ങളുടെ ഒരു ദിവസമായിരിക്കും. കുടുംബജീവിതം പരമാവധി ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയും. സുഹൃത്തുക്കളോടൊപ്പം ഒരു ചെറിയ യാത്രയ്ക്ക് പോകാം. ഇന്ന് നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ട പാചകരീതി നിങ്ങൾ ആസ്വദിക്കും.

മകരം: നിങ്ങളുടെ കച്ചവടം ഇന്ന് സാധാരണപോലെ മികച്ചതായിരിക്കില്ല. നിങ്ങളുടെ ആരോഗ്യം അല്പം മോശമായിരിക്കും. മാത്രമല്ല, നിങ്ങൾക്ക് അപകടങ്ങൾക്കും സാധ്യതയുണ്ട്. അതിനാൽ അപകടകരമായേക്കാവുന്ന കാര്യങ്ങളോ സാഹചര്യങ്ങളോ കൈകാര്യം ചെയ്യുന്നത് ഇന്ന് ഒഴിവാക്കുക. എന്നാൽ ഈ ദിവസം ചില ക്രിയാത്മകമായ കാര്യങ്ങളും ഉൾക്കൊള്ളുന്നു. കച്ചവട ആവശ്യങ്ങൾക്കായുള്ള യാത്ര നിങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ ചില ലാഭങ്ങൾ നേടിത്തരും.

കുംഭം: ഇന്ന് നിങ്ങൾ കഠിനാധ്വാനം ചെയ്യും. ജോലിയിൽ മുഴുകാൻ സാധ്യതയുണ്ട്. നിങ്ങളുടെ അസുഖത്തെക്കുറിച്ച് ഇന്ന് നിങ്ങൾ മറക്കും. എന്നാൽ അസുഖം നിങ്ങളുടെ കാര്യക്ഷമത കുറയ്ക്കും.

മീനം: ആരോഗ്യത്തിന്‍റെയും ഭാഗ്യത്തിന്‍റെയും കാര്യത്തിൽ ഇത് ഒരു മിതമായ ദിവസമായിരിക്കും. ഇന്ന് അമിതമായ പരിശ്രമം ആവശ്യമായ ജോലികൾ ഒഴിവാക്കുക. ഇന്ന് നിങ്ങൾ സന്തുഷ്‌ടരായിരിക്കും.

മേടം: ഇന്നത്തെ ദിവസം സന്തോഷപ്രദമായിരിക്കും നിങ്ങൾക്ക്. പ്രത്യേകിച്ചും കുടുംബാന്തരീക്ഷം. ജീവിതപങ്കാളിയുമായി ഊഷമളമായ നിമിഷങ്ങള്‍ പങ്കിടും. ഇന്ന് നിങ്ങൾക്ക് സാമ്പത്തിക വിജയമുണ്ടാകും. രസകരമായ യാത്രകള്‍ക്കും സാധ്യത. നിങ്ങളുടെ വികാരാധിക്യം കൊണ്ടുള്ള പെരുമാറ്റം നിങ്ങളുടെ ജീവിതപങ്കാളിയുടെ കോപത്തിന് കാരണമാകാം. ജോലിയില്‍ ഇന്ന് നിങ്ങള്‍ക്ക് പ്രശംസയും അഭിനന്ദനങ്ങളും ലഭിക്കും. വാദപ്രതിവാദങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും കഴിയുന്നത്ര അകന്ന് നില്‍ക്കുക. യാത്രയ്ക്ക് നല്ലസമയം. ഒരു കാറ് വാങ്ങുവാനും ഇന്ന് നല്ലദിവസമാണ്.

ഇടവം: നിങ്ങൾക്ക് ശാരീരികമായും മാനസികമായും സമ്പൂർണത അനുഭവപ്പെടുന്ന ദിവസമാണിന്ന്. സാമ്പത്തികവും ഭൗതികവുമായ വിജയങ്ങളും, ഉല്ലാസകരമായ വേളകളും നിങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു. നിങ്ങള്‍ അസൂത്രണം ചെയ്യുന്ന പദ്ധതികള്‍ യഥാര്‍ഥ്യമാകുകയും ഏറ്റെടുത്ത ജോലി അനായാസം പൂര്‍ത്തിയാക്കുകയും ചെയ്യും. തന്മൂലം അതിന്‍റെ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കാന്‍ നിങ്ങള്‍ താല്‍പര്യപ്പെടും. നിങ്ങളുടെ കണക്കുകൂട്ടലുകള്‍ ഫലവത്തായി തീരും. മാതൃഭവനത്തില്‍ നിന്ന് നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. വിലകൂടിയ ഒരു രത്നമോ അതുപോലുള്ള മറ്റ് പൈതൃകസ്വത്തുക്കളോ നിങ്ങള്‍ക്ക് ലഭ്യമായേക്കും. വളരെ മുന്‍പ് സ്‌തംഭിച്ചുപോയ ജോലികള്‍ വീണ്ടും ആരംഭിക്കപ്പെടും. രോഗബാധിതർക്ക് ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകും.

മിഥുനം: നിങ്ങളുടെ പ്രിയപ്പെട്ടവരുടെ അവശ്യങ്ങളും ആഗ്രഹങ്ങളും ഇന്ന് കണ്ടറിഞ്ഞ് ചെയ്യണം. അവരുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. നിങ്ങളുടെതന്നെ ആരോഗ്യം സൂക്ഷ്‌മമായി പരിപാലിക്കുക. നിങ്ങള്‍ക്ക് ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. കഴിയുമെങ്കില്‍ ഇന്ന് വിശ്രമിക്കുക. യാത്രകള്‍ മാറ്റിവക്കുകയും അമിത ചെലവ് നിയന്ത്രിക്കുകയും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് ഒഴിവാക്കുകയും ചെയ്യുക. പുതിയ ഉദ്യമങ്ങള്‍ക്ക് ഇന്ന് അനുകൂലമായ ദിവസമല്ല. പ്രശ്‌നമായേക്കാവുന്ന തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും അകന്ന് നില്‍ക്കുക. നിസ്തേജന്‍മാരുമായി ഇടപഴകാതിരിക്കുക. അല്ലാത്തപക്ഷം അത് അപകീര്‍ത്തിക്ക് കാരണമായേക്കും.

കര്‍ക്കടകം: എന്തോ ഒരു കാര്യം നിങ്ങളെ അസ്വസ്ഥനാക്കുന്നുണ്ട്. ഒരു പക്ഷേ നിങ്ങള്‍ക്ക് ഇപ്പോഴത്തെ ജോലിയിലുള്ള അസംതൃപ്‌തിയാകാം. ഇതില്‍കൂടുതല്‍ നിങ്ങൾ അര്‍ഹിക്കുന്നുണ്ട് എന്ന ബോധ്യമാകാം. ഇതാണ് നിങ്ങളെ നിരാശനും അസ്വസ്ഥനും ആക്കുന്നത്. അത്തരം സാഹചര്യത്തില്‍ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തിനോക്കുക. ശാന്തത പാലിക്കുകയും ജീവിതത്തിലെ നല്ല കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യുക. അല്ലാത്തപക്ഷം വീട്ടില്‍ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ കലഹമുണ്ടാക്കും. അങ്ങനെ വീട്ടിലെ വിഭവസമൃദ്ധമായ ഭക്ഷണം നിങ്ങള്‍ക്ക് നഷ്‌ടമായേക്കും. ചില്ലറ അസുഖങ്ങള്‍ക്ക് സാധ്യതയുള്ളതുകൊണ്ട് ആരോഗ്യത്തില്‍ ശ്രദ്ധിക്കുക.

 

Leave a Comment

More News