‘പ്രശ്‌നങ്ങൾ തീർന്നു, ബാക്കി പിന്നീട് നോക്കാം’; മണിയാശാനും ശിവരാമനും പരസ്പരം കൈകോർത്തു 

 

തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും ചെറുതോണിയിൽ നല്‍കിയ സ്വീകരണത്തിനിടെ എംഎം മണിയും കെ കെ ശിവരാമനും തമ്മില്‍ സൗഹൃദ സംഭാഷണം. ഇടുക്കിയിലെ ഭൂമി കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച വിഷയത്തെ തുടര്‍ന്ന്‌ ഇരുവരും പരസ്പരം വിമര്‍ശിച്ചിരുന്നു.

നേതാക്കള്‍ കഴിഞ്ഞ ദിവസം വേദി പങ്കിട്ടതായി കണ്ടെത്തി. ശിവരാമന്‍ സിപിഎമ്മിന്റെ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയില്‍
പോസ്റ്റിട്ടത് മണിയെ പ്രകോപിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഇരുവരും പരസ്പരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍, ചെറുതോണിയിലെ പരിപാടിയില്‍ നേതാക്കളിരുവരും വേദി പങ്കിടുകയും പരിപാടിക്കു ശേഷം പരസ്പരം കൈപിടിച്ച് വേദി വിടുകയും ചെയ്തു.

“ഞങ്ങള്‍ തമ്മില്‍ തര്‍ക്കമില്ല, പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തി, ബാക്കി പിന്നീട്‌ നോക്കാം” എന്നായിരുന്നു മണിയുടെ
പ്രതികരണം. മണി ആശാന്‍ പറഞ്ഞതുതന്നെയാണ് എനിക്കും പറയാനുള്ളതെന്ന് ശിവരാമനും പറഞ്ഞു.

Leave a Comment

More News