വാറണ്ട് നടപ്പാക്കാനെത്തിയ വനിതാ എസ്ഐക്കും സംഘത്തിനും നേരെ ആക്രമണം; പ്രതിയെ പോലീസ് പിടികൂടി 

എരുമേലി: അയല്‍വാസിയായ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി വനിതാ സബ്‌ ഇന്‍സ്പെകുറെ ആക്രമിച്ചു. എരുമേലിയിലാണ്‌ സംഭവം. അയല്‍വാസിയെ ആക്രമിച്ച കേസിലെ പ്രതി എലിവാലിക്കര കീച്ചേരില്‍ വി.ജി. ശ്രീധരന്‍ (72) എരുമേലി വനിതാ സബ്‌ ഇന്‍സ്പെക്ടര്‍ ശാന്തി കെ.ബാബുവിന്റെ തലമുടി കുത്തിപ്പിടിക്കുകയും തുടര്‍ന്ന്‌ മുതുകില്‍ ഇടിക്കുകയും ചെയ്യു. കോടതി പുറപ്പെടുവിച്ച വാറണ്ട്‌ നടപ്പാക്കാന്‍ പൊലീസ്‌ എത്തിയപ്പോഴായിരുന്നു സംഭവം.

ശ്രീധരന്‍ എസ്‌ഐക്കും സംഘത്തിനും നേരെ ചീത്തവിളിച്ചു. പോലീസ്‌ സ്റേഷനിലേക്ക്‌ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കൊപ്പം പോകാന്‍ വിസമ്മതിക്കുകയും അകത്ത്‌ കയറി വാതിലടക്കുകയും ചെയ്തു.

ഇതോടെ പോലീസ്‌ ബലം പ്രയോഗിച്ച്‌ വാതില്‍ തുറന്ന്‌ ശ്രീധരനെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടയില്‍ എസ്‌ഐയുടെ തലമുടിയില്‍ കുത്തിപ്പിടിച്ച് മുതുകില്‍ ഇടിച്ചു. പിന്നീട് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ബലം പ്രയോഗിച്ച്‌ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.

Leave a Comment

More News