ഷിക്കാഗോ മലയാളി അസ്സോസിയേഷന്‍ ഫോമ/ഫൊക്കാന പ്രതിനിധി തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 29-ന്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസ്സോസിയേഷന്‍ ഫോമ/ഫൊക്കാന പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 29-ാം തീയതി മൂന്നു മണിക്കു നടക്കുന്ന പൊതുയോഗത്തില്‍ വച്ച് നടക്കുന്നതാണ്. ഒക്ടോബര്‍ 22-ാം തീയതി ഞായറാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക കൊടുക്കേണ്ട അവസാന തീയതി.

ഫോമയിലേക്ക് അസോസിയേഷനില്‍ നിന്നും ഏഴും ഫൊക്കാനയിലേക്ക് 10 പ്രതിനിധികളുമാണ് പ്രതിനിധാനം ചെയ്യുന്നത്.

ഫോമയിലേക്കും ഫൊക്കാനയിലേക്കും ഉള്ള പ്രതിനിധികളില്‍ അസോസിയേഷന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിടാതെ തന്നെ അസോസിയേഷന്‍ നിയമാവലിയനുസരിച്ച് പ്രതിനിധിയാവുന്നതാണ്. ഫോമയുടെയും ഫൊക്കാനയുടെയും പ്രതിനിധികളാകുവാന്‍ താല്‍പര്യപ്പെടുന്നവര്‍ നാമനിര്‍ദ്ദേശ ഫാറം അസോസിയേഷന്‍ വെബ്‌സൈറ്റില്‍ നിന്നോ (www.chicagomalayaleeassociation.org), പ്രസിഡന്റ് ജോഷി വള്ളിക്കളത്തില്‍ നിന്നോ (joshyvallikalam@gmail.com, ഫോണ്‍ 312 685 6749) ലഭ്യമാക്കാവുന്നതാണ്.

നാമനിര്‍ദ്ദേശ ഫാറത്തില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡമനുസരിച്ച് പൂരിപ്പിച്ച ഫാറം joshyvallikalam@gmail.com ല്‍ നിശ്ചിത ഫീസായ 50 ഡോളര്‍ സഹിതം അയക്കണം. പ്രതിനിധിയാകാന്‍ ആഗ്രഹിക്കുന്നവരും, അവരെ നാമനിര്‍ദ്ദേശം ചെയ്യുന്നവരും ഷിക്കാഗോ മലയാളി അസ്സോസിയേഷനില്‍ അംഗത്വമുള്ളവരായിരിക്കണം. നാമനിര്‍ദ്ദേശം ലഭിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ 22 ആണ്. ആവശ്യത്തിലധികം നാമനിര്‍ദ്ദേശം ലഭിച്ചാല്‍ പൊതുയോഗത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ വിജയികളെ കണ്ടെത്തുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷി വള്ളിക്കളം (പ്രസിഡന്റ്) 312 685 6749.

 

Leave a Comment

More News