ഫ്രറ്റേണിറ്റി മൂവ്മെന്റ് വിജയാഘോഷം

എം.ഇ.എസ് കല്ലടി കോളേജിൽ തെരഞ്ഞെടുപ്പ് വിജയത്തോടനുബന്ധിച്ച് ഫ്രറ്റേണിറ്റി നടത്തിയ വിക്ടറി ഡേ സെലബ്രേഷനിൽ നിന്ന്

പാലക്കാട്: ഏകാധിപത്യ കോട്ടകളെ തകർത്ത് കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് നേടിയ മിന്നും വിജയത്തിന് കാമ്പസുകളിൽ മികച്ച പ്രതികരണം. പതിറ്റാണ്ടുകളായുള്ള എസ്.എഫ്.ഐ ഏകാധിപത്യത്തിന് തടയിട്ട് ചിറ്റൂർ ഗവ. കോളേജിൽ ഫ്രറ്റേണിറ്റി 2 സീറ്റ് നേടിയിരുന്നു. കാമ്പസിൽ നടന്ന വിക്ടറി ഡേ സെലബ്രേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി തഷ് രീഫ് കെ.പി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.എം സാബിർ അഹ്സൻ, അസോസിയേഷൻ റെപ്പുമാരായി തെരഞ്ഞെടുക്കപ്പെട്ട മുർഷിദ വി.എസ്, ഹസന അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.

ഫ്രറ്റേണിറ്റി ഉജ്ജ്വല വിജയം കരസ്ഥമാക്കിയ മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജിലും വിക്ടറി ഡേ പ്രോഗ്രാം നടന്നു. തഷ് രീഫ് കെ.പി, നിബ്രാസ് എന്നിവർ സംസാരിച്ചു. കാമ്പസുകളിൽ പ്രവർത്തകർ മധുരവിതരണം നടത്തി.

Leave a Comment

More News