ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സെൻ്റ് തോമസ് നിരണം ഇടവകയുടെ നേതൃത്വത്തിൽ അഖിലലോക സണ്‍‌ഡേ സ്കൂള്‍ ദിനാചരണം സംഘടിപ്പിച്ചു

നിരണം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സെൻ്റ് തോമസ് നിരണം ഇടവകയുടെ നേതൃത്വത്തിൽ അഖിലലോക സണ്‍‌ഡേ സ്കൂള്‍ ദിനാചരണം സംഘടിപ്പിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന സമ്മേളനം ഇടവക വികാരി റവ. ഫാ. വില്യംസ് ചിറയത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു.

വിമന്‍സ് ഫെലോഷിപ്പ് പ്രസിഡൻ്റ് ജെസ്സി വില്യംസ്, റെന്നി തേവേരിൽ, അദ്ധ്യാപകരായ ശേബ വില്യംസ്, ഷിനു റെന്നി, യൂത്ത് ഫോറം കോഓർഡിനേറ്റർ മെൽവിൻ ജോസഫ് , ജിയോ ജേക്കബ്, മന്ന ജോബി, ഏബൽ, കെവിൻ മാത്യൂ, എയ്ഡൻ, സേറ സിജി എന്നിവർ പ്രസംഗിച്ചു.

സണ്‍‌ഡേ സ്കൂള്‍ അദ്ധ്യാപകരെ ചടങ്ങിൽ അനുമോദിച്ചു. കുട്ടികളുടെ റാലിക്ക് ശേഷം പൊതുസമ്മേളനം, വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ നടന്നു.

Leave a Comment

More News