സ്വകാര്യ ബസ്സില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്; ഡ്രൈവറുടെ അശ്രദ്ധ മൂലമാണെന്ന് പരാതി

പാലക്കാട് : പാലക്കാട് ചങ്ങിലേരി സ്വദേശിനി മർജാന എന്ന വിദ്യാർഥിനിക്ക് സ്വകാര്യ ബസിൽ നിന്ന് വീണ് പരിക്കേറ്റു. ബസിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സുരക്ഷിതമായി ഇറങ്ങുന്നതിന് മുമ്പ് ഡ്രൈവർ ബസ് മുന്നോട്ടെടുത്തതാണ് വിദ്യാർത്ഥിയെ റോഡിലേക്ക് വീഴാൻ ഇടയാക്കിയതെന്ന് പരിക്കേറ്റ വിദ്യാർത്ഥിനി പറഞ്ഞു.

റോഡിലേക്ക് തെറിച്ചു വീണ വിദ്യാര്‍ത്ഥിനിയുടെ കൈകാലുകള്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ഉടൻ മണ്ണാർക്കാട് ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികൾ ബസിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഡ്രൈവർ ബസ് മുന്നോട്ടെടുക്കുന്ന സംഭവം ഇതാദ്യമല്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.

 

Leave a Comment

More News