ചൈനീസ് കൽക്കരി കമ്പനിയുടെ ഓഫീസിലുണ്ടായ തീപിടിത്തത്തിൽ 26 പേർ മരിച്ചു

ബെയ്ജിംഗ്: ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലുള്ള കൽക്കരി കമ്പനിയുടെ ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ 26 പേർ മരിക്കുകയും 60ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാവിലെ 6.50ഓടെയാണ് സംഭവം.

അഞ്ച് നിലകളുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. അഗ്നിശമനസേനാ സംഘം തീ നിയന്ത്രണ വിധേയമാക്കി. റിപ്പോർട്ടുകൾ പ്രകാരം, ഈ കമ്പനി ചൈനയിൽ പ്രതിവർഷം 120 ടൺ കൽക്കരി ഖനനം ചെയ്യുന്നു.

Leave a Comment

More News